Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ലും...

മ​ക്ക​യി​ലും മ​ദീ​ന​യി​ലും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി 22 ല​ക്ഷം സം​സം കു​പ്പി​ക​ൾ

text_fields
bookmark_border
മ​ക്ക​യി​ലും മ​ദീ​ന​യി​ലും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി 22 ല​ക്ഷം സം​സം കു​പ്പി​ക​ൾ
cancel

മ​ക്ക: റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​വു​മാ​യി കി​ങ്​ അ​ബ്​​ദു​ല്ല സം​സം സു​ഖ്‌​യ പ​ദ്ധ​തി.

റ​മ​ദാ​നി​ലെ വ​ർ​ധി​ച്ച ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് 22 ല​ക്ഷ​ത്തി​ല​ധി​കം സം​സം കു​പ്പി​ക​ൾ വി​ത​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യ​താ​യി ഔ​ദ്യോ​ഗി​ക നി​ർ​വ​ഹ​ണ ചു​മ​ത​ല​യു​ള്ള നാ​ഷ​ന​ൽ വാ​ട്ട​ർ ക​മ്പ​നി അ​റി​യി​ച്ചു.

സീ​സ​ണി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് പ്ര​തി​ദി​നം അ​ഞ്ച്​ ലി​റ്റ​റി​ന്റെ ര​ണ്ട് ല​ക്ഷം കു​പ്പി​ക​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്ര​ധാ​ന വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന് പു​റ​മെ സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 750ല​ധി​കം വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും സം​സം ല​ഭ്യ​മാ​കും. കൂ​ടാ​തെ, തീ​ർ​ഥാ​ട​ക​ർ​ക്ക് ‘നു​സു​ക്’ ആ​പ്പ് വ​ഴി 330 മി​ല്ലി ലി​റ്റ​റി​​ന്റെ ചെ​റി​യ കു​പ്പി​ക​ളും സ്വ​ന്ത​മാ​ക്കാം. മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ 24 മ​ണി​ക്കൂ​റും സം​സം വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ലേ​ക്ക് പ്ര​തി​ദി​നം അ​ഞ്ച്​ കോ​ടി ലി​റ്റ​റി​ല​ധി​കം ജ​ലം എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ദീ​ന​യി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ർ​ണ​മാ​യും ഓ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​ന​ത്തി​ലാ​ണ് സം​സം ശേ​ഖ​രി​ക്കു​ന്ന​തും കു​പ്പി​ക​ളി​ലാ​ക്കു​ന്ന​തും. കി​ണ​റി​ൽ​നി​ന്ന് കു​പ്പി​ക​ളി​ലാ​ക്കു​ന്ന​ത് വ​രെ മ​നു​ഷ്യ സ്പ​ർ​ശ​മേ​ൽ​ക്കാ​തെ​യാ​ണ് ഈ ​പ്ര​ക്രി​യ ന​ട​ക്കു​ന്ന​ത്. ജ​ല​ത്തി​​ന്റെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക ലാ​ബു​ക​ളി​ൽ പ്ര​തി​ദി​നം 400ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - 2.2 million Zamzam bottles for pilgrims in Mecca and Medina
Next Story