സൗദിയിൽ ഇന്ന് 22 മരണം, 1618 പുതിയ രോഗികൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 22 പേർ മരിച്ചു. രാജ്യത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്ത ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 480 ആയി. മക്ക (9), ജിദ്ദ (7), മദീന (1), റിയാദ് (2), ഹുഫൂഫ് (1), ത്വാഇഫ് (1), ബീഷ (1) എന്നിവിടങ്ങളിലാണ് മരണം.
പുതുതായി 1618 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. 1870 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 83384 ആണ്. ഇതിൽ 58883 പേർ സുഖം പ്രാപിച്ചു. 24,021 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ.
രാജ്യത്താകെ ഇതുവരെ 806,569 കോവിഡ് പരിശോധനകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേയുടെ മൂന്നാം ഘട്ടം വെള്ളിയാഴ്ച ആരംഭിച്ചു. മൊബൈൽ യൂനിറ്റുകൾ നഗരങ്ങളിലെത്തി വഴിയിൽ വെച്ച് നടത്തുന്ന പരിശോധനയാണ് മൂന്നാം ഘട്ടത്തിലെ പ്രത്യേകത.
കൂടാതെ അതത് പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പരിശോധന കൗണ്ടറുകൾ തുറന്നു. ശനിയാഴ്ച ഒമ്പത് പേർ മരിച്ചതിനാൽ മക്കയിൽ ആകെ മരണസംഖ്യ 215 ആയി. എട്ട് പേർ മരിച്ച് ജിദ്ദയിൽ മരണ സംഖ്യ 140ഉം ആയി.
കോവിഡ് വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 163 ആയി.
പുതിയ രോഗികൾ:
റിയാദ് 679, ജിദ്ദ 247, മക്ക 105, ഹുഫൂഫ് 101, ദമ്മാം 84, ഖോബാർ 64, മദീന 45, ബുറൈദ 33, ഖത്വീഫ് 25, ദഹ്റാൻ 24, ജുബൈൽ 19, അൽമദ്ദ 14, ത്വാഇഫ് 13, റാസതനൂറ 12, തബൂക്ക് 12, ബുഖൈരിയ 10, അൽജഫർ 9, ഹാഇൽ 8, ജീസാൻ 7, യാംബു 6, ഖമീസ് മുശൈത് 6, ബേഷ് 6, മഹായിൽ 5, ശറൂറ 5, സഫ്വ 4, ഹഫർ അൽബാത്വിൻ 4, റാബിഗ് 4, നജ്റാൻ 4, സകാക 3, അൽമുവയ്യ 3, ദവാദ്മി 3, വാദി ദവാസിർ 3, ബൽജുറഷി 2, അൽബദാഇ 2, അയൂൻ അൽജുവ 2, അൽസഹൻ 2, അൽമജാരിദ 2, അൽനമാസ് 2, ദഹ്റാൻ അൽജനൂബ് 2, അബ്ഖൈഖ് 2, അൽഅർദ 2, അറാർ 2, അഫീഫ് 2, അൽഖർജ് 2, ഹുറൈംല 2, അൽറസ് 1, ഉനൈസ 1, അൽഗൂസ് 1, അൽഖറഇ 1, റാനിയ 1, അബഹ 1, സറാത് അൽഅബീദ 1, ബീഷ 1, അൽബത്ഹ 1, നാരിയ 1, സഫ്വ 1, അബൂ അരീഷ് 1, തുവാൽ 1, അൽദായർ 1, സബ്യ 1, അൽകാമിൽ 1, ഖുലൈസ് 1, മുസാഹ്മിയ 1, അൽഖുവയ 1, സുലൈയിൽ 1, ദുർമ 1, ഹുത്ത ബനീ തമീം 1, മറാത് 1, റുവൈദ 1, സാജർ 1
മരണസംഖ്യ:
ജിദ്ദ 140, മക്ക 215, മദീന 49, റിയാദ് 28, ദമ്മാം 14, ഹുഫൂഫ് 5, അൽഖോബാർ 4, ത്വാഇഫ് 4, ജുബൈൽ 3, ബുറൈദ 3, ബീഷ 3, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
