Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi covid
cancel

സൗദിയിൽ 219 പുതിയ കോവിഡ്​ കേസുകൾ, മൂന്ന്​ മരണം

text_fields
bookmark_border
കോവിഡ്​ മുക്തി: 109, ചികിത്സയിലുള്ളവർ: 3,395, ഗുരുതരാവസ്ഥയിലുള്ളവർ: 53
Listen to this Article

റിയാദ്​: സൗദിയിൽ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെ എണ്ണം ഉയരുന്നു​. 219 പേർക്കാണ്​​ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്​. 109 പേർ രോഗമുക്തരായി.

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 754,842 ഉം രോഗമുക്തരുടെ എണ്ണം 742,348 ഉം ആയി. രാജ്യത്ത്​ പുതുതായി മൂന്ന്​​ മരണവും റിപ്പോർട്ട്​ ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,099 ആയി തുടരുന്നു.

നിലവിൽ 3,395 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 53 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.34 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 50, മദീന 34, റിയാദ്​ 32, മക്ക 28, ത്വാഇഫ് 14, ദമ്മാം 8, ജീസാൻ 6, അൽബാഹ 5, അബഹ 5, തബൂക്ക്​ 2, ബുറൈദ 2, ഖമീസ്​ മുശൈത്ത്​ 2, അൽഖോബാർ 2, അബൂ അരീഷ്​ 2, യാംബു 2, സബ്​യ 2, ബൽജുറൈഷ്​ 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 219 new covid cases in Saudi Arabia, three deaths
Next Story