Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 212 പേർക്ക്​...

സൗദിയിൽ 212 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
സൗദിയിൽ 212 പേർക്ക്​ കൂടി കോവിഡ്​
cancel

റിയാദ്​: സൗദി അറേബ്യയിൽ 212 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ച​ു. 160 പേർ​ കോവിഡ് മുക്തരായി. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി നാലുപേർ മരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 365775 ഉം രോഗമുക്തരുടെ എണ്ണം 357337 ഉം ആയി. ആകെ മരണസംഖ്യ 6342 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2096 ആയി ഉയർന്നു.

ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 326 ആയി​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 83, കിഴക്കൻ പ്രവിശ്യ 39, മക്ക 35, മദീന 21, വടക്കൻ അതിർത്തി മേഖല 9, ഖസീം​ 8, നജ്​റാൻ 6, അൽബാഹ 3, ഹാഇൽ 3, അസീർ 2, ജീസാൻ 1, അൽജൗഫ്​ 1, തബൂക്ക്​ 1.

Show Full Article
TAGS:Saudi arabia Covid 19 
Next Story