ജയിലുകൾക്കുള്ള ജനറൽ ഡയറക്ടറേറ്റിൽ 211 വനിത കാഡറ്റുകൾ
text_fieldsജയിലുകൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് സുരക്ഷസേനയിലേക്ക് പരിശീലനം പൂർത്തിയാക്കിയ വനിത കാഡറ്റുകൾ
യാംബു: രാജ്യത്തെ ജയിലുകൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് സുരക്ഷസേനയിലേക്ക് 211 വനിത കാഡറ്റുകൾ കൂടി പരിശീലനം പൂർത്തിയാക്കി. ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്റെ നേതൃത്വത്തിലുള്ള പബ്ലിക് ഡയറക്ടറേറ്റ് ഓഫ് പ്രിസൺസ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്. ഡയറക്ടർ ജനറൽ മേജർ ജനറൽ മജീദ് ബിൻ ബന്ദർ അൽ ദാവിഷ് ബിരുദം സമ്മാനിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസിലെ വിമൻസ് കപ്പാസിറ്റി ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽനിന്ന് ബിരുദം നേടിയ മൂന്നാമത്തെ ബാച്ചാണ് ഇത്.
ബിരുദധാരികൾക്ക് ഫീൽഡ് വൈദഗ്ധ്യവും സാങ്കേതിക സുരക്ഷ പരിശീലനവും നൽകി. സുരക്ഷ, ഫീൽഡ് വർക്ക് മേഖലകളിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാനുള്ള യോഗ്യത കാഡറ്റുകൾ തെളിയിച്ചതായി അധികൃതർ പറഞ്ഞു.സർക്കാർ മേഖലകളിലെ വിവിധ വകുപ്പുകളിലെ ഉന്നത വ്യക്തിത്വങ്ങളും കാഡറ്റുകളുടെ കുടുംബാംഗങ്ങളും ബിരുദദാന ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

