Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുരക്ഷ ഉദ്യോഗസ്ഥരെന്ന...

സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന പിടിച്ചുപറി​​; റിയാദിൽ 21 പേർ പിടിയിൽ

text_fields
bookmark_border
സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന പിടിച്ചുപറി​​; റിയാദിൽ 21 പേർ പിടിയിൽ
cancel

റിയാദ്​: വഴിയാത്രക്കാരോട്​ പിടിച്ചുപറിയും വീടുകൾ കൊള്ളയടിക്കലും തൊഴിലാക്കിയ 21 പേരെ റിയാദ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആൾമാറാട്ടം നടത്തിയും ഔദ്യോഗിക സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചും വഴിയാത്രക്കാരെയും വീടുകൾ കയറിയും കൊള്ളയടി നടത്തിവന്ന സംഘമാണ്​ പൊലീസ്​​ കു​റ്റാന്വേഷണ വിഭാഗം പിന്തുടർന്ന്​ പിടികൂടിയത്​.

ഇവരിൽ 18 പേർ യമൻ പൗരന്മാരും മൂന്ന്​ പേർ സൗദി പൗരന്മാരുമാണ്​. എല്ലാ കുറ്റകൃത്യങ്ങളും ആൾമാറാട്ടം നടത്തി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചാണ്​ നടത്തിയതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​​.

പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrest
News Summary - 21 people arrested in Riyadh for extorting money
Next Story