Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​ഫ് ഈ​സ് ടീ...

സി​ഫ് ഈ​സ് ടീ ​ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് യാം​ബു എ​ഫ്.​സി​ക്ക് വി​ജ​യം

text_fields
bookmark_border
സി​ഫ് ഈ​സ് ടീ ​ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് യാം​ബു എ​ഫ്.​സി​ക്ക് വി​ജ​യം
cancel

ജി​ദ്ദ: 20ാമ​ത് സി​ഫ് ഈ​സ് ടീ ​ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​​ന്റെ ര​ണ്ടാം വാ​ര​ത്തി​ലെ മ​ത്സ​ര​ങ്ങ​ളി​ലെ എ ​ഡി​വി​ഷ​നി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ എ​ൻ കം​ഫ​ർ​ട്ട് എ.​സി.​സി എ ​ടീ​മി​ന് ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പി​ച്ചു​കൊ​ണ്ട് ക​ഫാ​ത്ത് അ​ൽ അ​റ​ബി​യ യാം​ബു എ​ഫ്.​സി ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചു. യാം​ബു എ​ഫ്.​സി​ക്ക് വേ​ണ്ടി രാ​ഹു​ൽ കൊ​ച്ച​ൻ, സു​ധീ​ഷ് കോ​ട്ട​ഞ്ചേ​രി, മു​ഹ​മ്മ​ദ് ആ​സി​ഫ് എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് നി​യാ​സി​ലൂ​ടെ​യാ​യി​രു​ന്നു എ.​സി.​സി എ ​ടീ​മി​​ന്റെ ആ​ശ്വാ​സ​ഗോ​ൾ. യാം​ബു എ​ഫ്.​സി ടീം ​അം​ഗം രാ​ഹു​ൽ കൊ​ച്ച​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​നു​ള്ള ട്രോ​ഫി സ​മ ട്രേ​ഡി​ങ് എം.​ഡി ഷം​ഷീ​ർ കൈ​മാ​റി.

ബി ​ഡി​വി​ഷ​നി​ലെ ഒ​ന്നാം മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ എ​ൻ കം​ഫ​ർ​ട്ട് എ.​സി.​സി ബി ​എ​ഫ്‌.​സി ടീ​മി​നെ എ​ഫ്‌.​സി ഖു​വൈ​സ സ​മ​നി​ല​യി​ൽ കു​രു​ക്കി. എ.​സി.​സി ബി ​ടീ​മി​ന് വേ​ണ്ടി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, നി​യാ​സ് ഒ​ള​ക​ര എ​ന്നി​വ​രും എ​ഫ്.​സി ഖു​വൈ​സ​ക്ക് വേ​ണ്ടി ഷം​സു​ദ്ധീ​ൻ, ആ​ദി​ൽ അ​ര​ണി​ക്ക​ൽ എ​ന്നി​വ​രും ഗോ​ളു​ക​ൾ നേ​ടി. ക​ളി​യി​ലെ കേ​മ​നാ​യി എ.​സി.​സി ബി ​ടീം അം​ഗം നി​യാ​സ് ഒ​ള​ക​ര​യെ തി​ര​ഞ്ഞെ​ടു​ത്തു. മു​ഹ്‌​സി​ൻ ത​യ്യി​ൽ നി​യാ​സി​നു​ള്ള ട്രോ​ഫി സ​മ്മാ​നി​ച്ചു.

ബി ​ഡി​വി​ഷ​നി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സൈ​ക്ലോ​ൺ മൊ​ബൈ​ൽ ആ​ക്‌​സ​സ​റീ​സ് ഐ.​ടി സോ​ക്ക​ർ എ​ഫ്‌.​സി ക​രു​ത്ത​രാ​യ യാ​സ് എ​ഫ്‌.​സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഐ.​ടി സോ​ക്ക​ർ എ​ഫ്‌.​സി​ക്ക് വേ​ണ്ടി മു​ബ​ശ്ശി​ർ ക​ഴു​ങ്ങു​തോ​ട്ട​ത്തി​ൽ, സ​ലാ​ഹു​ദ്ധീ​ൻ ത​യ്യി​ൽ എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി. മു​ബാ​റ​ക്ക് കാ​ര​ത്തോ​ടി​യാ​സ് എ​ഫ്‌.​സി​ക്ക് വേ​ണ്ടി ആ​ശ്വാ​സ ഗോ​ൾ നേ​ടി. ഐ.​ടി സോ​ക്ക​ർ ടീ​മി​​ന്റെ ദി​ൽ​ഷാ​ദ് നാ​ല​ക​ത്തി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​നു​ള്ള ട്രോ​ഫി ചെ​റി മ​ഞ്ചേ​രി ന​ൽ​കി.

മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം, വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ ക​ല്ലാ​യി, അ​ന​സ് പാ​ട​ശ്ശേ​രി (എം.​ഡി, സൈ​ക്ലോ​ൺ മൊ​ബൈ​ൽ ആ​ക്‌​സ​സ​റീ​സ്), ജ​സീ​ർ (എം.​ഡി, സ​ഫി​യ ട്രാ​വ​ൽ​സ്), മു​ജീ​ബ് ഉ​പ്പ​ട (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സി​ഫ്ക്കോ), കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, സി.​പി. മു​സ്ത​ഫ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. ടൂ​ർ​ണ​മെൻറി​ലെ ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​യാ​യ ഫ​ഹ​ദ് നീ​ലാം​ബ്ര​ക്ക് നി​സാം മ​മ്പാ​ട് സ​മ്മാ​നം ന​ൽ​കി.

സി​ഫ് ഈ​സ് ടീ ​ചാ​മ്പ്യ​ൻ​സ് ലീ​ഗ്; നാ​ളെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ


ജി​ദ്ദ: ജി​ദ്ദ​യി​ൽ ന​ട​ന്നു​വ​രു​ന്ന സി​ഫ് ഈ​സ് ടീ ​ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ നാ​ളെ (വെ​ള്ളി) മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വൈ​കീ​ട്ട് 6.30 ന് ​ബി ഡി​വി​ഷ​നി​ൽ മ​ക്ക ബി.​സി.​സി എ​ഫ്.​സി, അ​നാ​ലി​റ്റി​ക്സ് റെ​ഡ് സീ ​ബ്ലാ​സ്റ്റേ​ഴ്സി​നെ നേ​രി​ടും. 7.45 ന് ​ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഐ​വ ഫു​ഡ്സ് ആ​ൻ​ഡ് അ​ബീ​ർ ബ്ലൂ ​സ്റ്റാ​ർ ബി ​ടീ​മും മോ​ഡേ​ൺ ട്രേ​ഡി​ങ് ഫ്രൈ​ഡേ ഫ്ര​ണ്ട്‌​സ് ജി​ദ്ദ ജൂ​നി​യ​ർ ടീ​മും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും.

രാ​ത്രി ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ എ ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ പ​വ​ർ ഹൗ​സ് മ​ഹ്ജ​ർ എ​ഫ്.​സി​യും ചാ​ർ​മ്സ് സ​ബീ​ൻ എ​ഫ്.​സി​യും ത​മ്മി​ൽ പോ​രാ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siff Eastea Champions League FootballYanbu FC
News Summary - 20th Siff Eastea Champions League Football - Yanbu FC
Next Story