20 ാമത് മണപ്പുറം എം.ബി.എ അവാർഡ് ഡോ. സിദ്ദീഖ് അഹമ്മദിന് സമ്മാനിച്ചു
text_fields20ാമത് മണപ്പുറം എം.ബി.എ അവാർഡ് ഡോ. സിദ്ദീഖ് അഹമ്മദിന് സമ്മാനിക്കുന്നു
ദമ്മാം: മണപ്പുറം യുനീക് ടൈംസ് മൾട്ടിബില്യണയർ ബിസിനസ് അച്ചീവർ (എം.ബി.എ) അവാർഡിെൻറ 20ാമത് പതിപ്പ് സൗദി അറേബ്യയിലുൾപ്പെടെ വ്യവസായിയും എറാം ഹോൾഡിങ്സിെൻറ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് സമ്മാനിച്ചു. ഗോകുലം ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, എ.വി.എ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എ.വി. അനൂപ്, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം.ബി.എ അവാർഡിെൻറയും ഫെഡറൽ ഇൻറർനാഷനൽ ചേംബർ ഫോറത്തിെൻറയും സ്ഥാപകനുമായ ഡോ. അജിത് രവിയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിലാണ് ചടങ്ങ് നടന്നത്.
നൂതനതയെ സാമൂഹിക സ്വാധീനമാക്കി മാറ്റിയ ദീർഘദർശിത്വമുള്ള നേതാവാണ് ഡോ. സിദ്ദീഖ് അഹമ്മദ്. ലളിതമായ തുടക്കത്തിൽ നിന്ന് 16 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ആഗോള വ്യാപാരശൃംഖലയുടെ നേതൃത്വത്തിലേക്ക് ഉയർന്ന അദ്ദേഹം സാങ്കേതികവിദ്യ, സുസ്ഥിരത, നൈപുണ്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിരവധി മാതൃകാപരമായ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സമൂഹത്തെ ശക്തിപ്പെടുത്തുകയും ഭാവി തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന പുരോഗതിയാണ് യഥാർഥ മുന്നേറ്റമെന്ന ദർശനമാണ് അദ്ദേഹത്തെ നയിക്കുന്നത്.
ഈ അപൂർവ നേട്ടത്തോടെ ഡോ. സിദ്ദീഖ് അഹമ്മദ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബിസിനസ് ക്ലബ്ബുകളിലൊന്നായ ഫെഡറൽ ഇൻറർനാഷനൽ ചേംബർ ഫോറത്തിൽ അംഗമാണ്. 1,000 കോടി രൂപ ആസ്തിയുള്ളവരും ശക്തമായ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്നവരുമായ ബിസിനസ് നേതാക്കൾക്കാണ് ഈ അംഗത്വം ലഭിക്കുന്നത്.
സാമൂഹിക ഇടപെടലുകളിൽ ശക്തമായ പങ്കാളിത്തം പുലർത്തുന്ന വ്യവസായ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സ്ഥാപിതമായ എം.ബി.എ അവാർഡ് ഇതിന് മുമ്പ് വി.പി. നന്ദകുമാർ, ജോയ് ആലുക്കാസ്, എം.എ. യൂസഫ് അലി, ടി.എസ്. കല്യാണരാമൻ, പി.എൻ.സി. മേനോൻ, ഗോകുലം ഗോപാലൻ, ഡോ. രവി പിള്ള, എം.പി. രാമചന്ദ്രൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, സാബു എം. ജേക്കബ്, ഡോ. വിജു ജേക്കബ്, ഡോ. എ.വി. അനൂപ്, ഡോ. വർഗീസ് കുര്യൻ, അഡ്വ. പി. കൃഷ്ണദാസ്, ഡോ. ഹഫീസ് റഹ്മാൻ, സൗന്ദരരാജൻ ബംഗാരുസ്വാമി, വി.ആർ. മുത്തു, വി.സി. പ്രവീൺ, ഡോ. അരുണ് എൻ. പളനിസ്വാമി, സി.കെ. കുമരവേൽ, ടി.കെ. ചന്ദിരൻ, എസ്.കെ. സോഹൻ റോയ്, ഡോ. വിജയ് സങ്കേശ്വർ തുടങ്ങിയ പ്രമുഖർക്ക് സമ്മാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

