ടീം മദീന ഇന്ത്യൻസിന്റെ 20ാം വാർഷികം
text_fieldsഹജ്ജ് സേവനത്തിന് നജീബ് പത്തനംതിട്ടയെയും കുടുംബത്തെയും ടീം മദീന ഇന്ത്യൻസ് ആദരിച്ചപ്പോള്‍
മദീന: ടീം മദീന ഇന്ത്യന്‍സ് 20ാം വാര്‍ഷികം തകോമ ഓഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിച്ചു. മദീനയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, കായിക രംഗത്തെ പ്രമുഖരെ ഉപഹാരം നൽകി ആദരിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കായിക മത്സരങ്ങളും ഒപ്പന, സംഗീതശില്പം, സംഗീതവിരുന്ന് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. ടീം സ്ഥാപകരിൽ പെട്ട ഹംസ ഹൊസങ്കടി, റസാഖ് മജൽ, നസീർ മജൽ, സമീർ ബംബ്രാണ, വ്യത്യസ്ത മേഖലയിൽ തിളങ്ങിയ അഷ്റഫ് ചൊക്ലി, നിസാർ കരുനാഗപ്പള്ളി, നഫ്സൽ മാഷ്, അൻവർ ഷാ, അജ്മൽ മൂഴിക്കൽ, മുസ്തഫ മഞ്ചേശ്വരം, ഹമീദ് പെരുമ്പറമ്പിൽ, ജാഫർ എളമ്പിലാക്കോട് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. മികച്ച സാമൂഹിക പ്രവർത്തനത്തിന് ഷരീഫ് കാസർകോടിനെയും ഹാജിമാർക്കുള്ള നിസ്വാർഥ സേവനത്തിന് നജീബ് പത്തനംതിട്ടയെയും കുടുംബത്തെയും അവാർഡ് നൽകി ആദരിച്ചു. ടീം മദീന ഇന്ത്യൻസിന്റെ ഭാഗത്തുനിന്ന് ഹജ്ജ് സേവനം നടത്തിയ ഹംസ ഹൊസങ്കടി, അദ്നാൻ കുഞ്ചത്തൂർ എന്നിവരെയും സദസ്സിൽ ആദരിച്ചു. സമഗ്ര സംഭാവനക്ക് ശാഹുൽ അമ്മിക്കും ക്രിക്കറ്റിൽ ടീം മദീന ഇന്ത്യൻസിനു നൽകിയ നേട്ടങ്ങൾക്ക് ഇല്യാസ് അഡിയാർ, സിറാജ് ആമുൻജെ എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
സകീർ പെരിങ്കടി അധ്യക്ഷത വഹിച്ചു. ആരിഫ് മൊഗ്രാൽ സ്വാഗതവും നജീബ് നന്ദിയും പറഞ്ഞു. ഫൈസൽ കൊല്ലം, ഉമ്മർ കൊടങ്ക, ആദിൽ, സാദിഖ്, മുനാസ്, മുസ്തഫ മച്ചംപാടി, ഖാലിദ് ബെകുർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

