സൗദിയിൽ 207 പേർക്ക് കോവിഡ്
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 207 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 304 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രാജ്യത്തെങ്ങും കോവിഡ് മൂലമുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 810,394 ഉം രോഗമുക്തരുടെ എണ്ണം 796,406 ഉം ആയി. 9,255 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.
നിലവിൽ 4,733 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 124 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.27 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 52, ജിദ്ദ 37, ദമ്മാം 19, ത്വാഇഫ് 9, മദീന 8, മക്ക 7, ഹുഫൂഫ് 6, ദഹ്റാൻ 6, അൽബാഹ 5, ബുറൈദ 4, അബ്ഹ 4, ജീസാൻ 4, തബൂക്ക് 3, ജുബൈൽ 3, അറാർ 2, ഹാഇൽ 2, ഖമീസ് മുശൈത്ത് 2, നജ്റാൻ 2, ഉനൈസ 2, അൽറസ് 2, ഖർജ് 2.

