Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2027ലെ ​ഏ​ഷ്യ​ൻ...

2027ലെ ​ഏ​ഷ്യ​ൻ ക​പ്പ്​; സൗ​ദി​യി​ൽ മൂ​ന്ന് പു​തി​യ സ്​​റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കും

text_fields
bookmark_border
2027ലെ ​ഏ​ഷ്യ​ൻ ക​പ്പ്​; സൗ​ദി​യി​ൽ മൂ​ന്ന് പു​തി​യ  സ്​​റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കും
cancel
camera_alt

സൗ​ദി​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ മാ​തൃ​ക​

ജു​ബൈ​ൽ: 2027ലെ ​ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​നാ​യി സൗ​ദി അ​റേ​ബ്യ മൂ​ന്ന് പു​തി​യ സ്​​റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും നാ​ല് സ്​​റ്റേ​ഡി​യ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​സ്.​എ.​എ​ഫ്.​എ​ഫ്) അ​റി​യി​ച്ചു. റി​യാ​ദ്, ഖി​ദ്ദി​യ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ടൂ​ർ​ണ​മെ​ന്റി​നാ​യി നി​ർ​മി​ക്കു​ന്ന മൂ​ന്ന് പു​തി​യ സ്​​റ്റേ​ഡി​യ​ങ്ങ​ൾ.

മെ​ട്രോ ട്രെ​യി​നി​ൽ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​വും വി​ധ​മാ​യി​രി​ക്കും റി​യാ​ദി​ൽ നി​ർ​മി​ക്കു​ന്ന സ്​​റ്റേ​ഡി​യം. അ​തു​ല്യ​മാ​യ രൂ​പ​ക​ൽ​പ​ന​യി​ലു​ള്ള​തും ര​സ​ക​ര​മാ​യ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന​തും വ​ലി​യ ഉ​ൾ​ക്കൊ​ള്ള​ൽ ശേ​ഷി​യു​ള്ള​തു​മാ​യ സ്​​റ്റേ​ഡി​യ​മാ​യി​രി​ക്കും.

ദ​മ്മാം സ്​​റ്റേ​ഡി​യ​മാ​ണ് ഉ​ട​ൻ നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തേ​ത്. അ​ത് പ്ര​ദേ​ശ​ത്തി​ന്റെ പ​രി​സ്ഥി​തി​ക്കും ആ​രാ​ധ​ക​രു​ടെ അ​നു​ഭ​വ​ത്തി​നും സൗ​ന്ദ​ര്യാ​ത്മ​ക സം​തൃ​പ്തി​ക്കും അ​നു​യോ​ജ്യ​മാ​യ ആ​ധു​നി​ക സ​വി​ശേ​ഷ​ത​ക​ളു​ള്ള​താ​ണ്.

റി​യാ​ദി​ലെ ഖി​ദ്ദി​യ സ്​​റ്റേ​ഡി​യം 2027ൽ ​ഏ​ഷ്യ​ക്ക്​ ന​ൽ​കു​ന്ന വ​ലി​യ സ​ർ​ഗാ​ത്മ​ക​മാ​യ സം​ഭാ​വ​ന​ക​ളി​ൽ ഒ​ന്നാ​യി​രി​ക്കും. പു​ന​രു​ദ്ധ​രി​ക്കു​ന്ന സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ട്രാ​ക്ക് നീ​ക്കം ചെ​യ്യ​ൽ, സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ൽ, പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടും. റി​യാ​ദി​​ന്റെ മ​ധ്യ​ഭാ​ഗ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ഹ​ദ് സ്​​റ്റേ​ഡി​യം നി​ർ​ദി​ഷ്​​ട മെ​ട്രോ സ്‌​റ്റേ​ഷ​ന്​ അ​ടു​ത്താ​ണ്.

റ​ണ്ണി​ങ്​ ട്രാ​ക്ക് നീ​ക്കം ചെ​യ്യ​ൽ, ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ, സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ വൈ​കാ​തെ ആ​രം​ഭി​ക്കും.

ഖോ​ബാ​റി​ലെ അ​മീ​ർ സ​ഊ​ദ് ബി​ൻ ജ​ലാ​വി സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ ഉ​ൾ​​ക്കൊ​ള്ള​ൽ ശേ​ഷി ഉ​യ​ർ​ത്തു​ന്ന​ത് പോ​ലു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ക. ദ​മ്മാ​മി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ് സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​രി​പ്പി​ട​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, ട്രാ​ക്ക് നീ​ക്കം ചെ​യ്യു​ക തു​ട​ങ്ങി​യ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങും.

മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ലെ ഏ​ഴ്​ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് ടൂ​ർ​ണ​മെ​ന്റ് ന​ട​ക്കു​ക.

2027ലെ ​ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (എ.​എ​ഫ്‌.​സി) ഏ​ഷ്യ​ൻ ക​പ്പ്​ ന​ട​ത്താ​നു​ള്ള ക​രാ​ർ സൗ​ദി അ​റേ​ബ്യ അ​ടു​ത്തി​ടെ​യാ​ണ്​ നേ​ടി​യ​ത്.

മ​നാ​മ​യി​ൽ ന​ട​ന്ന കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ കോ​ൺ​ഗ്ര​സി​​ന്റെ 33ാമ​ത് സെ​ഷ​നാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StadiumSaudi2027 Asian Cup
News Summary - 2027 Asian Cup; Three new in Saudi Stadiums will be built
Next Story