Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2026 ‘നി​ർ​മി​ത...

2026 ‘നി​ർ​മി​ത ബു​ദ്ധി’ വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചു; വ്യോമ പ്രതിരോധ സേനയുടെ മികവ് പ്രശംസിച്ച് സൗദി മന്ത്രിസഭ

text_fields
bookmark_border
2026 ‘നി​ർ​മി​ത ബു​ദ്ധി’ വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചു; വ്യോമ പ്രതിരോധ സേനയുടെ മികവ് പ്രശംസിച്ച് സൗദി മന്ത്രിസഭ
cancel
camera_alt

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് വ​ഴി ചേ​ർ​ന്ന സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​ൻ മ​ന്ത്രി​സ​ഭ 2026നെ ‘​നി​ർ​മി​ത ബു​ദ്ധി വ​ർ​ഷം’ ആ​യി പ്ര​ഖ്യാ​പി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് വ​ഴി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ ​സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. രാ​ജ്യ​ത്തി​​ന്റെ സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​നു​ള്ള പൂ​ർ​ണ അ​വ​കാ​ശം സൗ​ദി​ക്കു​ണ്ടെ​ന്ന് മ​ന്ത്രി​സ​ഭ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷ​യും പ്ര​തി​രോ​ധ​വും

രാ​ജ്യ​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് എ​ത്തി​യ ശ​ത്രു​ക്ക​ളു​ടെ മി​സൈ​ലു​ക​ളെ​യും ഡ്രോ​ണു​ക​ളെ​യും ത​ക​ർ​ക്കു​ന്ന​തി​ൽ സൗ​ദി വ്യോ​മ പ്ര​തി​രോ​ധ സേ​ന കാ​ണി​ച്ച മി​ക​വി​നെ യോ​ഗം പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു. സൗ​ദി അ​റേ​ബ്യ​ക്കും മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ളെ​യും മ​ന്ത്രി​സ​ഭ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും എ​ണ്ണ നി​ല​യ​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള ഇ​ത്ത​രം ഭീ​ഷ​ണി​ക​ളെ ചെ​റു​ക്കാ​ൻ രാ​ജ്യം സ​ജ്ജ​മാ​ണെ​ന്ന് യോ​ഗം വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല സ​ഹ​ക​ര​ണം

മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ത്തെ​ക്കു​റി​ച്ചും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യി കി​രീ​ടാ​വ​കാ​ശി ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കു​വെ​ച്ചു. അ​റ​ബ്, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യും സ​ഹ​ക​രി​ച്ച് മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നു​ള്ള സൗ​ദി​യു​ടെ ന​യ​പ​ര​മാ​യ നി​ല​പാ​ടു​ക​ളെ മ​ന്ത്രി​സ​ഭ ശ​രി​വെ​ച്ചു.

വി​ക​സ​ന​വും ജീ​വ​കാ​രു​ണ്യ​വും

പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​​ന്റെ ഭാ​ഗ​മാ​യി ഗ​വ​ർ​ണ​ർ​മാ​രു​ടെ വാ​ർ​ഷി​ക യോ​ഗ​ത്തി​ലെ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു. രാ​ജ്യ​ത്തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ കാ​മ്പ​യി​​ൻ ആ​റാം പ​തി​പ്പി​​ന്റെ വി​ജ​യം യോ​ഗം വി​ല​യി​രു​ത്തി. കൂ​ടാ​തെ, മാ​ർ​ച്ച് 11ന്​ ​ആ​ഘോ​ഷി​ക്കു​ന്ന 'പ​താ​ക ദി​നം' രാ​ജ്യ​ത്തി​​ന്റെ ഐ​ക്യ​ത്തി​​ന്റെ​യും ച​രി​ത്ര​ത്തി​​ന്റെ​യും അ​ട​യാ​ള​മാ​ണെ​ന്നും മ​ന്ത്രി​സ​ഭ ഓ​ർ​മി​പ്പി​ച്ചു.

പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ച മ​റ്റ് പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

1. റോ​യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ന്ത്രോ​പോ​ള​ജി ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് സ്ഥാ​പി​ക്കാ​ൻ അം​ഗീ​കാ​രം.

2. കിം​ഗ് ഫ​ഹ​ദ് നാ​ഷ​ണ​ൽ ലൈ​ബ്ര​റി​യു​ടെ പു​നഃ​സം​ഘ​ട​ന.

3. മ​ലേ​ഷ്യ​യു​മാ​യു​ള്ള രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​മ​തി ന​ൽ​കി.

4. വി​നോ​ദ​സ​ഞ്ചാ​രം, സു​സ്ഥി​ര വി​ക​സ​നം, റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ളി​ൽ ഹം​ഗ​റി, സാ​ൻ മ​റി​നോ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി വി​വി​ധ ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

5. ലോ​ക ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് ജു​ഡീ​ഷ്യ​ൽ വി​ധി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണം.

സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ധു​നി​ക​വ​ൽ​ക​ര​ണ​ത്തി​നും സു​ര​ക്ഷ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഈ ​മ​ന്ത്രി​സ​ഭാ യോ​ഗം പ​ച്ച​ക്കൊ​ടി വീ​ശി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intelligencesaudi cabinetexcellencedefense forcesmanufactured
News Summary - 2026 declared the Year of ‘Manufactured Intelligence’; Saudi Cabinet praises Air Defense Force’s excellence
Next Story