സീറ്റ് ബെൽറ്റിൽ സാങ്കേതിക തകരാർ: 96 ഒഡി Q5 കാറുകൾ തിരിച്ചുവിളിച്ച് വാണിജ്യ മന്ത്രാലയം
text_fieldsറിയാദ്: മുൻസീറ്റുകളിലെ സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറിലെ സാങ്കേതിക പിഴവ് മൂലം 2025 മോഡൽ ഒഡി Q5 വിഭാഗത്തിൽപ്പെട്ട 96 വാഹനങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ പ്രവർത്തിച്ചു കഴിഞ്ഞതിനുശേഷം അയഞ്ഞുപോകാൻ ഈ തകരാർ കാരണമായേക്കാം. ഇത് അപകട സമയങ്ങളിൽ സീറ്റ് ബെൽറ്റിെൻറ സംരക്ഷണ ശേഷി കുറക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നതിനാലാണ് നടപടി.
തിരിച്ചുവിളിച്ച വാഹനങ്ങളുടെ പട്ടികയിൽ തങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഉടമകൾ Recalls.sa എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് വാഹനത്തിെൻറ ചേസിസ് നമ്പർ പരിശോധിക്കേണ്ടതാണ്. തകരാർ സൗജന്യമായി പരിഹരിക്കുന്നതിനായി ഔദ്യോഗിക ഏജൻറായ സാമാകോ മോട്ടോഴ്‌സുമായി ബന്ധപ്പെടാൻ മന്ത്രാലയം നിർദ്ദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അറ്റകുറ്റപ്പണി ക്രമീകരണങ്ങൾക്കുമായി ഉപഭോക്താക്കൾക്ക് 8001180099 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

