Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2024 ലെ ​കി​ങ്​ ഫൈ​സ​ൽ...

2024 ലെ ​കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
2024 ലെ ​കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡ്​   ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

കി​ങ്​ ഫൈ​സ​ൽ സെൻറ​ർ ഫോ​ർ റി​സ​ർ​ച് ആ​ൻ​ഡ് ഇ​സ്​​ലാ​മി​ക്​ സ്​​റ്റ​ഡീ​സ്​ ചെ​യ​ർ​മാ​ൻ അ​മീ​ർ

തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ക്കു​ന്നു




ഡോ. ​മു​ഹ​മ​ദ്​ അ​ൽ​സ​മാ​കി​ൻ (ഇ​സ്​​ലാ​മി​ക സേ​വ​നം), ഡോ. ​വാ​ഇ​ൽ ഹ​ല്ലാ​ഖ് (ഇ​സ്​​ലാ​മി​ക പ​ഠ​നം), പ്ര​ഫ. ജെ​റി റോ​യ് മി​ൻ​ഡ​ൽ (വൈ​ദ്യ​ശാ​സ്​​ത്രം), പ്ര​ഫ. ഹോ​വാ​ർ​ഡ് യു​വാ​ൻ-​ഹാ​വോ ചാ​ങ് (ശാ​സ്ത്രം)

റി​യാ​ദ്​: വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ർ​ക്ക്​ ന​ൽ​കു​ന്ന അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ പ്ര​ശ​സ്​​തി​യാ​ർ​ജി​ച്ച സൗ​ദി അ​റേ​ബ്യ​യി​ലെ കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡി​​ന്‍റെ ഈ ​വ​ർ​ഷ​ത്തെ​ ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ ആ​സ്ഥാ​ന​ത്ത്​ കി​ങ്​ ഫൈ​സ​ൽ സെ​ന്‍റെ​ർ ഫോ​ർ റി​സ​ർ​ച് ആ​ൻ​ഡ് ഇ​സ്​​ലാ​മി​ക്​ സ്​​റ്റ​ഡീ​സ്​ ചെ​യ​ർ​മാ​ൻ അ​മീ​ർ തു​ർ​ക്കി ബി​ൻ ഫൈ​സ​ലി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന 46ാമ​ത്​ സെ​ഷ​ൻ യോ​ഗ​ത്തി​ലാ​ണ്​ ജേ​താ​ക്ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

ഇ​സ്‌​ലാ​മി​ക സേ​വ​നം, ഇ​സ്‌​ലാ​മി​ക പ​ഠ​നം, അ​റ​ബി ഭാ​ഷ​യും സാ​ഹി​ത്യ​വും, വൈ​ദ്യ​ശാ​സ്ത്രം, ശാ​സ്ത്രം എ​ന്നീ അ​ഞ്ചു ശാ​ഖ​ക​ളി​ലെ അ​വാ​ർ​ഡ് ജേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ അ​വാ​ർ​ഡ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​സ​ബീ​ൽ പ്ര​ഖ്യാ​പി​ച്ചു.

ഇ​സ്​​ലാ​മി​ക സേ​വ​ന​ത്തി​നു​ള്ള കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡ്​ ജാ​പ്പ​നീ​സ് മു​സ്​​ലിം അ​സോ​സി​യേ​ഷ​നും ല​ബ​നാ​ൻ പൗ​ര​നാ​യ ഡോ. ​മു​ഹ​മ​ദ്​ അ​ൽ​സ​മാ​കി​നും പ​ങ്കി​ട്ടു. ജ​പ്പാ​നി​ലെ മു​സ്‌​ലിം​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ധ്യാ​പ​ന​ത്തി​ലൂ​ടെയും വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെയും മു​സ്‌​ലിം യു​വാ​ക്ക​ളെ വാ​ർ​ത്തെ​ടു​ക്ക​ൽ, ഇ​സ്‌​ലാ​മി​​ന്‍റെ ശ​രി​യാ​യ ചി​ത്രം അ​വ​ത​രി​പ്പി​ക്കാ​നാ​യി പു​സ്ത​ക​ങ്ങ​ളു​ടെ​യും ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​സാ​ധ​നം, ഹ​ജ്ജ്, ഉം​റ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്ക​ൽ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ്​ ജാ​പ്പ​നീ​സ്​ മു​സ്​​ലിം അ​സോ​സി​യേ​ഷ​നെ അ​വാ​ർ​ഡി​ന്​ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​സ്​​ലാം-​കൃ​സ്ത്യ​ൻ ആ​ശ​യ​സം​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഈ ​സ​മൂ​ഹ​ങ്ങ​ൾ ത​മ്മി​ൽ സം​ഭാ​ഷ​ണ​വും ആ​ശ​യ​വി​നി​മ​യ ബ​ന്ധ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്താ​ൻ ന​ട​ത്തു​ന്ന അ​ശ്രാ​ന്ത പ​രി​ശ്ര​മം, ഇ​സ്‌​ലാ​മും മ​റ്റു വി​ശ്വാ​സ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച്​ ന​ട​ക്കാ​റു​ള്ള സ​മ്മേ​ള​ന​ങ്ങ​ളി​ലെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം, സ​ഹി​ഷ്​​ണു​ത, സ​മാ​ധാ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലും കൂ​ട്ടാ​യ്​​മ​ക​ളി​ലു​മു​ള്ള സ​ജീ​വ പ്ര​വ​ർ​ത്ത​നം, പു​സ്​​ത​ക പ്ര​സാ​ധ​ന​വും ഗ​വേ​ഷ​ണ​വും എ​ന്നി​വ​യാ​ണ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​സ​മാ​കി​നെ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​നാ​ക്കി​യ​ത്. ഇ​സ്​​ലാ​മി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ലെ കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡി​ന്​​ അ​മേ​രി​ക്ക​ൻ പൗ​ര​നും കൊ​ളം​ബി​യ യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​റു​മാ​യ ഡോ. ​വാ​ഇ​ൽ ഹ​ല്ലാ​ഖ്​ അ​ർ​ഹ​നാ​യി.

‘ഇ​സ്‌​ലാ​മി​ക സം​വി​ധാ​ന​ങ്ങ​ളും അ​വ​യു​ടെ സ​മ​കാ​ലി​ക പ്ര​യോ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ്​ അ​വാ​ർ​ഡ്. എ​ന്നാ​ൽ അ​റ​ബി ഭാ​ഷ​യും സാ​ഹി​ത്യ​വും എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഈ ​വ​ർ​ഷം അ​വാ​ർ​ഡി​ന്​ അ​ർ​ഹ​ത​യു​ള്ള​താ​യി ആ​രെ​യും ക​ണ്ടെ​ത്ത​നാ​യി​ല്ല. ‘അ​റ​ബി ഭാ​ഷ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ അ​റ​ബ് ലോ​ക​ത്തി​നു പു​റ​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം’ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഈ ​അ​വാ​ർ​ഡി​​ന്​ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട കൃ​തി​ക​ളൊ​ന്നും അ​വാ​ർ​ഡി​​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത​ല്ലെ​ന്ന്​ വി​ധി​നി​ർ​ണ​യ സ​മി​തി ക​ണ്ടെ​ത്തി.

വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​നു​ള്ള കി​ങ്​ ​ഫൈ​സ​ൽ അ​വാ​ർ​ഡ്​ അ​മേ​രി​ക്ക​യി​ലെ ഒ​ഹി​യോ സ്​​റ്റേ​റ്റ്​ യൂ​നി​വേ​​​​ഴ്​​സി​റ്റി​യി​ലെ പ്ര​ഫ. ജെ​റി റോ​യ് മി​ൻ​ഡ​ലി​നാ​ണ്. ഇ​ദ്ദേ​ഹം അ​മേ​രി​ക്ക​ൻ പൗ​ര​നാ​ണ്. ‘പെ​രി​ഫ​റ​ൽ ഡി​സെ​ബി​ലി​റ്റി​ക​ൾ​ക്കു​ള്ള ചി​കി​ത്സ​ക​ൾ’ എ​ന്ന​താ​ണ്​ വി​ഷ​യം. ശാ​സ്​​ത്ര​ത്തി​നു​ള്ള കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡ്​ ‘ലൈ​ഫ് സ​യ​ൻ​സ്’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​നും അ​മേ​രി​ക്ക​യി​ലെ സ്​​റ്റാ​ൻ​ഫോ​ർ​ഡ് യൂ​നി​വേ​​​ഴ്​​സി​റ്റി പ്ര​ഫ​സ​റു​മാ​യ ഹോ​വാ​ർ​ഡ് യു​വാ​ൻ-​ഹാ​വോ ചാ​ങ്ങി​നാ​ണ്. അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളെ കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡ്​ ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി അ​വാ​ർ​ഡ് സ​മി​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​സ​ബീ​ൽ അ​റി​യി​ച്ചു. സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കും ന​ന്ദി​ രേ​ഖ​പ്പെ​ടു​ത്തി. കൂ​ടാ​തെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സം​ഘ​ട​ന​ക​ൾ, ശാ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള അ​വാ​ർ​ഡ് സെ​ക്ര​ട്ടേ​റി​യ​റ്റു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രെയും അ​ഭി​ന​ന്ദി​ച്ചു. അ​വാ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മി​ക​ച്ച വാ​ർ​ത്താ ക​വ​റേ​ജ്​ ന​ൽ​കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്കി​നെ​യും സാ​ന്നി​ധ്യ​ത്തെ​യും പ്ര​ശം​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king faisal awardsaudiarabia
News Summary - 2024 King Faisal Award The winners were announced
Next Story