Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റിയാദ്​ മാരത്തൺ 2023 ൽ എത്യോപ്യയുടെ അലെമുവും മൊറോക്കയുടെ ജൗഹറും വിജയികൾ
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ മാരത്തൺ 2023 ൽ...

റിയാദ്​ മാരത്തൺ 2023 ൽ എത്യോപ്യയുടെ അലെമുവും മൊറോക്കയുടെ ജൗഹറും വിജയികൾ

text_fields
bookmark_border

റിയാദ്​: പ്രശസ്​തമായ റിയാദ്​ മാരത്തണ്ണിൽ ഇത്തവണ​ എത്യോപ്യയുടെ അലെമുവും മൊറോക്കയുടെ ജൗഹറും വിജയികൾ. സൗദി സ്​പോർട്​സ്​ ഫോർ ആൾ ഫെഡറേഷൻ (എസ്​.എഫ്​.എ) സൗദി കായിക മന്ത്രാലയത്തി​െൻറയും വിഷൻ 2030​െൻറ ഭാഗമായ ക്വാളിറ്റി ഓഫ്​ ലൈഫ്​ പ്രോഗ്രാമി​െൻറയും ഭാഗമായി റിയാദിൽ സംഘടിപ്പിക്കുന്ന അന്താരാഷ്​ട്ര മാരത്തണി​െൻറ രണ്ടാം പതിപ്പായി (2023) ശനിയാഴ്​ച നടന്ന മത്സരത്തിലാണ്​ 42 കിലോമീറ്റർ ഫുൾ മാരത്തൺ (എലീറ്റ്​)ൽ വനിതകളുടെ വിഭാഗത്തിൽ അലെമു മെസെർട്​ അബെബായേഹുവും പുരുഷ വിഭാഗത്തിൽ മൊറോക്കൊയുടെ ജൗഹർ സാമിറും വിജയത്തിൽ ഫിനിഷ്​ ചെയ്​തത്​. അലെമു രണ്ട്​ മണിക്കൂറും 24 മിനുട്ടും 30 സെക്കൻറും കൊണ്ട്​​ 42 കിലോമീറ്റർ ഓടി മറികടന്നപ്പോൾ ജൗഹർ സാമിർ രണ്ട്​ മണിക്കൂറും എട്ട്​ മിനുട്ടും 42 സെക്കൻറും കൊണ്ട്​ ഫിനിഷിങ്​ പോയിൻറിലെത്തി. വനിതാവിഭാഗത്തിൽ 14 പേരും പുരുഷ വിഭാഗത്തിൽ 16 പേരും മത്സരിച്ചു.

ഹാഫ്​ മാരത്തൺ (എലീറ്റ്​) വനിതാ വിഭാഗത്തിൽ കെനിയൻ അത്​ലറ്റ്​ ചെസറെക്​ ബിയാട്രീസ്​ ജെപ്​ചിർചിരി (ഒരു മണിക്കൂർ ഒമ്പത്​ മിനുട്ട്​ 22 സെക്കൻറ്​), പുരുഷ വിഭാഗത്തിൽ കെനിയയുടെ തന്നെ കിമെലി ബെനാർഡ്​ (ഒരു മണിക്കൂർ രണ്ട്​ മിനുട്ട്​ 35 സെക്കൻറ്​) എന്നിവർ ജേതാക്കളായി. ഇരു വിഭാഗങ്ങളിലും ആറുപേർ വീതം മത്സരിച്ചു.

ജനറൽ മാരത്തൺ വനിതാ വിഭാഗത്തിൽ പോളണ്ട്​ താരം അന്നാ കവാലെക്​ (മൂന്ന്​ മണിക്കൂർ 19 മിനുട്ട്​ അഞ്ച്​ സെക്കൻറ്​), പുരുഷ വിഭാഗത്തിൽ സൗദി താരം അഹ്​മദ്​ അദെനിറാൻ (രണ്ട്​ മണിക്കൂർ 40 മിനുട്ട്​ 24 സെക്കൻറ്​) എന്നിവർ വിജയികളായി. വനിതാ വിഭാഗത്തിൽ 78 പേരും പുരുഷ വിഭാഗത്തിൽ 436 പേരും മത്സരിച്ചു.


ഹാഫ്​ മാരത്തൺ വനിത വിഭാഗത്തിൽ സൗദി അത്​ലറ്റ്​ റെബേക്ക കോൺകാനോൺ (ഒരു മണിക്കൂർ 23 മിനുട്ട്​ 59 സെക്കൻറ്​), പുരുഷ വിഭാഗത്തിൽ കുവൈത്ത്​ അത്​ലറ്റ്​ ഫഹദ്​ അൽആസ്​മി (ഒരു മണിക്കൂർ 18 മിനുട്ട്​ 43 സെക്കൻറ്​) എന്നിവർ ആദ്യം ഫിനിഷ്​ ചെയ്​തു. യഥാക്രമം 515 ഉം 1954 ഉം മത്സരാർഥികളാണ്​ രണ്ട്​ വിഭാഗങ്ങളിലായി പ​ങ്കെടുത്തത്​.

10 കിലോമീറ്റർ ഓട്ടം വനിത വിഭാഗത്തിൽ മൊറോക്കൻ അത്​ലറ്റ്​ മറിയം ഔവദിദ്​ (39 മിനുട്ട്​ 32 സെക്കൻറ്​), പുരുഷ വിഭാഗത്തിൽ സോമാലിയൻ അത്​ലറ്റ്​ മഹമ്മൂദ്​ ഉസ്​മാൻ (31 മിനുട്ട്​ 37 സെക്കൻറ്​) എന്നിവർ വിജയിച്ചു. വനിത വിഭാഗത്തിൽ 1407 ഉം പുരുഷ വിഭാഗത്തിൽ 3067 ഉം പേർ മത്സരിച്ചു.

കുടുംബങ്ങൾക്ക്​ നാല്​ ക​ിലോമീറ്റർ ഫൺ റൺ ആയി സംഘടിപ്പിച്ച മത്സരത്തിൽ ബ്രിട്ടീഷ്​ വനിത സോഫിയ ക്ലൂട്ടൺ (19 മിനുട്ട്​ രണ്ട്​ സെക്കൻറ്​), സൗദി യുവാവ്​ മാനിഹ്​ റാദി അൽഉതൈബി (13 മിനുട്ട്​ 15 സെക്കൻറ്​) എന്നിവർ ആദ്യം ഓടിയെത്തി വിജയത്തിൽ തൊട്ടു. വനിത വിഭാഗത്തിൽ 2066 ഉം പുരുഷ വിഭാഗത്തിൽ 2432 ഉം ആളുകൾ കൂട്ടയോട്ടം നടത്തി. വിജയികൾക്ക് ലഭിച്ചത്​​ മൊത്തം 10 ലക്ഷം റിയാൽ സമ്മാനമാണ്​. അൽ-നസ്​ർ ക്ലബിൽ ചേർന്ന ലോക ഫുട്​ബാൾ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ സൗദിയിലെ അ​രങ്ങേറ്റം കൊണ്ട്​ ലോകശ്രദ്ധ പിടിച്ചുപറ്റിയ റിയാദിലെ മർസൂൽ പാർക്കായിരുന്നു മത്സരത്തി​െൻറ സ്​റ്റാർട്ടിങ്​ പോയിൻറ്​. ഫ്ലാഗ്​ സ്​ക്വയർ, ഡിജിറ്റൽ സിറ്റി എന്നിവിടങ്ങളിലൂടെയാണ്​ മത്സര റൂട്ട്​ കടന്നുപോയത്​. വൈകീട്ട്​ നടന്ന സമാപന ചടങ്ങിൽ എസ്​.എഫ്​.എ പ്രസിഡൻറ്​ അമീർ ഖാലിദ്​ ബിൻ അൽവലീദ്​ ബിൻ തലാൽ അൽസഊദും അമീറ നവാഫ്​ ബിൻ മുഹമ്മദ്​ അൽസഉൗദും വിജയികൾക്ക്​ ട്രോഫികൾ സമ്മാനിച്ചു.

മത്സരത്തിൽ മലയാളി സാന്നിദ്ധ്യവും

റിയാദ്​: രണ്ടാമത് റിയാദ് അന്താരാഷ്​ട്ര മാരത്തണിൽ മലയാളികളുടെയും പങ്കാളിത്തം. വിവിധ മത്സരവിഭാഗങ്ങളിലായി ആകെ പ​ങ്കെടുത്ത പതിനായിരത്തിലേറെ പേരിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ്​ ഉണ്ടായിരുന്നത്​. കോഴിക്കോട് സ്വദേശികളും റിയാദിൽ ജോലി ചെയ്യുന്നവരുമായ സയ്യിദ് ശബീറലി എളമരം, സജീദ് മാറ്റ മുക്കം എന്നിവർ 10 കിലോമീറ്റർ വിഭാഗത്തിലാണ് തങ്ങളുടെ വേഗത പരീക്ഷിക്കാനിറങ്ങിയത്​. രണ്ട് പേരും കൃത്യമായ പ്രാക്ടീസ് ഇല്ലെങ്കിലും മികച്ച സമയത്ത് ഓട്ടം പൂർത്തിയാക്കി. കഴിഞ്ഞ വർഷം നടന്ന ആദ്യ മാരത്തണിൽ 21 കിലോമീറ്റർ ഹാഫ് മാരത്തണ്ണിൽ ഇവർ രണ്ടുപേരും​ പങ്കെടുത്തിരുന്നു​. ഇത്തവണ ഇവരുടെ സുഹൃത്തായ ജാബിറലി കൊണ്ടോട്ടിയും മത്സരത്തിനിറങ്ങി.

റിയാദ്​ മാരത്തണിൽ പ​ങ്കെടുത്ത മലയാളികൾ

ഖമീസ്​ മുശൈത്തിൽനിന്നെത്തിയ കോഴിക്കോട്​ സ്വദേശിയും എഴുത്തുകാരനുമായ റസാഖ് കിണാശ്ശേരി 21 കിലോമീറ്റർ വിഭാഗത്തിലാണ്​ പ​ങ്കെടുത്തത്​. ഇക്കഴിഞ്ഞ സൗദി ദേശീയ ദിനത്തിൽ ഖമീസ് മുശൈത്ത് ഗവർണറേറ്റ് മുതൽ അബഹ ഗവർണറേറ്റ് വരെ 30 കിലോമീറ്റർ വരെ അസീർ ഗവർണറുടെ പ്രത്യേക അനുമതിയോടെ ഓടി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹം പങ്കെടുക്കുന്ന സൗദിയിലെ നാലാമത്തെ അന്താരാഷ്​ട്ര മാരത്തണായിരുന്നു റിയാദിലേത്​. കഴിഞ്ഞ വർഷം റിയാദിൽ നടന്ന സൗദിയിലെ ആദ്യ മാരത്തണിലും ഇക്കഴിഞ്ഞ ഡിസംബർ 10 ന് ജിദ്ദയിൽ നടന്ന മാരത്തണിലും 21 കിലോമീറ്റർ വിഭാഗത്തിൽ റസാഖ് പങ്കെടുത്തിരുന്നു. സൗദിയിലെ മറ്റു ചില മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഓരോ തവണ കഴിയു​േമ്പാഴും ത​െൻറ സമയം മെച്ചപ്പെടുത്താൻ കഴിയുന്നതായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh Marathon2023 Riyadh Marathon
News Summary - 2023 Riyadh Marathon: Winners- Ethiopia’s Alemu Mesert Abebayehu and Morocco’s Jouaher Samir
Next Story