2022 'കഹ്വ വർഷം' ആയി ആഘോഷിക്കും
text_fieldsജിദ്ദ: സൗദിയിൽ 2022നെ 'കഹ്വ വർഷം' ആയി ആചരിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം. ആഘോഷപരിപാടി സംബന്ധിച്ച് സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പ്രഖ്യാപിച്ചു. രാജ്യത്തിെൻറ സ്വത്വവും സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്ന ഘടകമാണെന്ന നിലയിലാണ് വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ആഘോഷിക്കുന്നത്. രാജ്യത്തെ ആതിഥേയ മര്യാദയിൽ ഒഴിച്ചുകൂടാനാവാത്തതാണ് കഹ്വ പാനീയം പകരുക എന്നത്. കാപ്പിയിനത്തിലെ കഹ്വ കൊണ്ടുള്ള ചൂടൻ പാനീയം അറേബ്യൻ പൈതൃകമാണ്. ആളുകൾ തമ്മിൽ സംഗമിക്കുേമ്പാഴെല്ലാം കഹ്വ പകരുക പ്രധാന ഘടകമാണ്. സൗദി സംസ്കാരത്തിെൻറ പ്രധാന ഘടകമെന്ന നിലയിൽ അതിെൻറ എല്ലാ വശങ്ങളും ഉൾക്കൊള്ളിച്ചതായിരിക്കും 'കഹ്വ വർഷം' ആഘോഷ പരിപാടികളെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.
ദേശീയ സ്വത്വത്തിലും അതുമായി ബന്ധപ്പെട്ട സാംസ്കാരിക ഘടകങ്ങളിലും അഭിമാനം കൊള്ളുന്നതിെൻറ ഭാഗമാണ് കഹ്വ വർഷാചരണം. സാംസ്കാരിക മന്ത്രാലയത്തിെൻറ അടിസ്ഥാന കടമകളിൽ ഒന്നായി ഇതിനെ കാണുന്നുവെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു. 'ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമി'ൽ വരുന്ന കഹ്വ വർഷ പരിപാടി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പരിപാടികളിലൊന്നാക്കി മാറ്റുകയാണ്. ഇതിെൻറ പ്രവർത്തനങ്ങൾ, കാമ്പയിനുകൾ, ആശയങ്ങളെ പിന്തുണക്കൽ എന്നിവക്ക് വേദി ഒരുക്കും. സർക്കാർ ഏജൻസികൾ, സിവിൽ സ്ഥാപനങ്ങൾ, പ്രാദേശിക, അന്തർദേശീയ കഫേകൾ എന്നിവയെ അവരുടെ മെനുകളിലും ഉൽപന്നങ്ങളിലും സൗദി കഹ്വയുടെ സാന്നിധ്യം ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളും. പൊതുജനങ്ങൾക്കിടയിൽ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിനൊപ്പം ഉയർന്ന തലത്തിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കുമെന്നും സംസ്കാരിക മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

