Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'അറബി കോഫി' ഇനി 'സൗദി...

'അറബി കോഫി' ഇനി 'സൗദി കോഫി'

text_fields
bookmark_border
അറബി കോഫി ഇനി സൗദി കോഫി
cancel

ജിദ്ദ: രാജ്യത്തെ റസ്റ്റാറൻറുകളിലും കഫേകളിലും റോസ്​റ്ററുകളിലും (കാപ്പിക്കുരു വറുത്ത് പൊടിക്കുന്ന മില്ലുകൾ) 'അറബി കോഫി' എന്നതിനു പകരം 'സൗദി കോഫി' (ഖഹ്​വ സഊദിയ) എന്ന പേര് സ്വീകരിക്കാൻ വാണിജ്യമന്ത്രാലയം വാണിജ്യസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി വാണിജ്യമന്ത്രാലയ വക്താവ്​ അബ്​ദുറഹ്​മാൻ അൽഹുസൈൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞു. പൈതൃകത്തിലും ആധികാരിക മൂല്യങ്ങളിലും അഭിമാനിക്കുക എന്ന ലക്ഷ്യത്തോടെയാണിത്​. സാംസ്കാരിക മന്ത്രാലയം 2022 സൗദി കോഫി വർഷം ആരംഭിക്കുമെന്ന് സാംസ്​കാരിക മന്ത്രി അമീർ ബദ്​ർ ബിൻ അബ്​ദുല്ല ബിൻ ഫർഹാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ സംരംഭത്തിന്‍റെ വിവരണവും അതിന്‍റെ ലക്ഷ്യങ്ങളും ഉൾപ്പെടുത്തി ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeddahSaudi Coffee Year
News Summary - 2022 Saudi Coffee Year
Next Story