Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറക്ക്​ പോയ മലയാളി...

ഉംറക്ക്​ പോയ മലയാളി കുടുംബം  സഞ്ചരിച്ച കാർ മറിഞ്ഞ്​ യുവതി മരിച്ചു

text_fields
bookmark_border

റിയാദ്​: ഹാഇലിൽ നിന്ന്​ ഉംറക്ക്​ പോയ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ്​ യുവതി മരിച്ചു. കോഴിക്കോട്​  കൊടുവള്ളിക്കടുത്ത്​ പൂനൂർ സ്വദേശി അബൂബക്കർ സിദ്ദീഖി​​െൻറ ഭാര്യ സഫീനയാണ് (29) മദീനയിൽ നിന്ന് ​175 കിലോമീറ്റർ അകലെ അൽ ഹംനയിൽ കാർ ബാരിക്കേഡിൽ ഇടിച്ച്​ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്​്​. ഇവരുടെ മകൻ  മുന്നര വയസുള്ള മുഹമ്മദ്​ ഷംനാദിന്​ ഗുരുതര പരിക്കേറ്റിട്ടുണ്ട്​. കുട്ടിയെ മദീന കിങ്​ ഫഹദ്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്​. വെള്ളിയാഴ്​ച പുലർച്ചെയാണ്​ അപകടം. ഹാഇലിൽ ജോലി ചെയ്യുന്ന സിദ്ദീഖും സുഹൃത്ത്​ റംഷീദും  കുടൂംബ സമ്മേതമാണ്​ ഉംറക്ക്​ പുറപ്പെട്ടത്​. സംഘത്തിൽ മൂന്ന്​ കുട്ടികളാണുണ്ടായിരുന്നത്​. റംഷിദിനും ഭാര്യക്കും രണ്ട്​ കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്​. സിദ്ദീഖിന്​  നിസ്സാര പരിക്കാണ്​. കൊടുവള്ളി കരുവൻ പൊയിൽ പാറക്കൽ അഹമ്മദ്​ കുട്ടിയുടെയും ഫാത്തിമയുടെയും മകളാണ്​ മരിച്ച സഫീന. മൃതദേഹം അൽ ഹംന ആശുപ​ത്രിയിൽ നിന്ന്​ മദീനയിലേക്ക്​ എത്തിക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട്​.  
ഇവർ സഞ്ചരിച്ച കാറിന്​ പിന്നാലെ എത്തിയ മലയാളികളുടെ സംഘമാണ്​ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകിയത്​.  നവോദയ പ്രവർത്തകരായ ഗഫൂർ, മുബാറക്​, ഹബീബ്​ എന്നിവർ സഹായത്തിനുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accident
News Summary - -
Next Story