Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയുടെ സ്വന്തം...

സൗദിയുടെ സ്വന്തം മുൻവിദ്യാഭ്യാസമന്ത്രി

text_fields
bookmark_border
സൗദിയുടെ സ്വന്തം മുൻവിദ്യാഭ്യാസമന്ത്രി
cancel
സമൂഹത്തിൽ​ ദൂരവ്യാപക ഗുണങ്ങളുണ്ടാക്കുന്ന മാറ്റങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടിവിടരുന്നതാവണമെന്നില്ല. നല്ല കാഴ്​ചപ്പാടും ചുറുചുറുക്കുമുള്ള ഏതോ ഹൃദയങ്ങളിൽ കാലങ്ങളോളം  കൂടുകൂട്ടി സൂക്ഷിച്ച സ്വപ്​നങ്ങളുടെ സാക്ഷാത്​കാരമാവും പല നല്ല മാറ്റങ്ങളും. സൗദി അറേബ്യയുടെ മാറ്റത്തി​​​െൻറ തുടക്കവും പെട്ടന്നുണ്ടായതല്ല. സൗദി സ്​ത്രീ സമൂഹത്തിനിടയിൽ അടുത്ത കാലത്ത്​ പ്രകടമായ വലിയ മാറ്റങ്ങളിലേക്കുള്ള തുടക്കം നേരത്തേ തുടങ്ങിയിരുന്നു എന്നതിന്​ ഉദാഹരണമാണ്​ പ്രഫ. നൂറ അൽ ഫായിസ്​.  സൗദി പെൺവിദ്യാഭ്യാസപുരോഗതിയുടെ നാഴികക്കല്ല്​ സ്​ഥാപിച്ചാണ്​ അവർ ചരി​ത്രത്തിൽ ഇടം നേടിയിരിക്കുന്നത്​.

2009^ൽ  ത​​​െൻറ മന്ത്രിസഭ അഴിച്ചു പണിത്​ അബ്​ദുല്ല രാജാവ്​ പുറപ്പെടുവിച്ച കൽപന പാശ്​ചാത്യ മാധ്യമങ്ങളിലടക്കം വലിയ വാർത്താപ്രാധാന്യം നേടിയത്​  സൗദിയുടെ ചരിത്രത്തിലെ ആദ്യ വനിതാമന്ത്രിയെ ​ പ്രഖ്യാപിച്ചതുകൊണ്ടായിരുന്നു. പ്രഫ. നൂറ അൽ ഫായിസിനെ  വിദ്യാഭ്യാസ വകുപ്പിൽ സഹമന്ത്രിയായി  നിശ്​ചയിച്ച്​ രാജതീരുമാനം വന്നത്​ ഒരു പക്ഷെ ഇന്നത്തെ വലിയ മാറ്റത്തി​​​െൻറ തുടക്കമായിരിക്കാം. അന്ന്​ ടൈം മാഗസിനടക്കം വലിയ പ്രാധാന്യത്തോടെ നൂറയുടെ മന്ത്രി പദവി ചർച്ച ചെയ്​തു.  കഴിഞ്ഞ മാസം ഡോ. സമദർ ബിൻ യൂസുഫ്​ അൽ റമാഹിനെ തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ്​ മന്ത്രിയായി സൽമാൻ രാജാവ്​  പ്രഖ്യാപിച്ചപ്പോൾ സൗദിയിലെ ആദ്യവനിതമന്ത്രിയെന്ന്​ അറിയാത്തവർ വിശേഷിപ്പിച്ചു. മലയാളത്തിലടക്കം ചില പത്രങ്ങളിലും അങ്ങനെ വാർത്ത വന്നു. സത്യത്തിൽ ആദ്യവനിതാമന്ത്രി പ്രഫ. നൂറ അൽ ഫായിസാണ്​. സൗദി വനിതാസമൂഹത്തി​​​െൻറ യഥാർഥ റോൾമോഡലായാണ്​  പ്രഫ. നൂറ അൽ ഫായിസ്​ എന്ന 62 കാരിയെ ചരി​​ത്രം രേഖപ്പെടുത്തുക. പെൺകുട്ടികളു​ടെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ മാറ്റത്തിന്​ തുടക്കമിട്ട വ്യക്​തിത്വം എന്ന നിലയിലാണ്​ അവരെ വിദ്യാഭ്യാസമന്ത്രിയായി അബ്​ദുല്ല രാജാവ്​ അവരോധിച്ചത്​.  ആകർഷകമായ യോഗ്യതയൂം കാര്യക്ഷമതയും  സ്വയംപര്യാപ്​തതയുമുള്ള സൗദി വനിതാസമൂഹത്തെ അന്നവർ സ്വ്​പനം കണ്ടിരിക്കണം.  ഇന്ന്​ സൗദിയിൽ കാണുന്ന സ്​ത്രീമുന്നേറ്റത്തി​ന്​ ശക്​തമായ അടിത്തറ പാകാൻ നൂറ അൽ ഫായിസ്​ എന്ന വിദ്യാഭ്യാസ വിചക്ഷണക്ക്​ സാധിച്ചു എന്ന്​ വേണം വിലയിരുത്താൻ. അവരുടെ കാലത്ത്​ വന്ന വിദ്യാഭ്യാസ പരിഷ്​കരണങ്ങളും സ്​ത്രീ വിദ്യാഭ്യാസം ​േപ്രാൽസാഹിപ്പിക്കാൻ അബ്​ദുല്ല രാജാവി​​​െൻറ കാലത്ത്​ നടന്ന പരിശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. 

സൗദി ചരിത്രകാരനും ഗവേഷകനുമായ ശൈഖ്​ അബ്​ദുല്ല അൽ ഫായിസി​​​െൻറ മകളാണ്​ നൂറ അൽ ഫായിസ്​. റിയാദിലെ കിങ്​ സഉൗദ്​ യൂണിവേ​ഴ്​സിറ്റിയിൽ നിന്ന്​ സാമൂഹിക ശാസത്രത്തിൽ ബിരുദം. അമേരിക്കയിലെ ഉട്ട സ്​റ്റേറ്റ്​ യൂണിവേഴ്​സിറ്റിയിൽ  ‘എഡ്യുക്കേഷൻ ടെക്​നിക്​സിൽ’ മാസ്​റ്റർ ഡിഗ്രി. പ്രിൻസ്​ അൽ വലീദ്​ ബിൻ തലാൽസ്​ കിങ്​ഡം സ്​കൂളിലെ അധ്യാപികയും പിന്നീട്​ പ്രിൻസിപ്പലുമായി. എഡ്യൂക്കേഷൻ ടെക്​നോളജി സ​​െൻറർ അധ്യക്ഷ, ഭരണവകുപ്പിലെ ട്രെയിനിങ്​ ബോർഡ്​ അധ്യക്ഷ, സ്വകാര്യവിദ്യാഭ്യാസ വിഭാഗം സൂപർവൈസർ, പബ്ലിക്​ അഡ്​മിനിസ്​ട്രേഷൻ (വനിത വിഭാഗം) ഡയറക്​ടർ ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്​്​.  ജോർജ്​ ടൗൺ യൂണിവേഴ്​സിറ്റി സ​​െൻറർ  തയാറാക്കിയ സ്വാധീനശക്​തിയുള്ള 500 മുസ്​ലീംകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്​  നൂറ അൽ ഫായിസ്​.  ലണ്ടൺ, ബ്രസൽസ്​, വാഷിങ്​ടൺ, ദുബൈ, ആംസ്​റ്റർഡാം തുടങ്ങിയ  രാജ്യങ്ങളിൽ നടന്ന അന്താരാഷ്​ട്ര സെമിനാറുകളിൽ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്​. രാജ്യത്തെ നിരവധി കമ്മിറ്റികളിൽ ഉപദേഷ്​ടാവായും അംഗമായും പ്രവർത്തിച്ചിട്ടുണ്ട്​. റിയാദിനടുത്ത ശഖ്​റയിലാണ്​ ജനിച്ചത്​. അഞ്ച്​ മക്കളുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noarah al faiz
News Summary - -
Next Story