Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​: മലേഷ്യൻ...

ഹജ്ജ്​: മലേഷ്യൻ തീർഥാടകർക്ക്​ ‘മക്ക റോഡ്​’ പദ്ധതി

text_fields
bookmark_border
ഹജ്ജ്​: മലേഷ്യൻ തീർഥാടകർക്ക്​ ‘മക്ക റോഡ്​’ പദ്ധതി
cancel
camera_alt???? ?????? ??????????? ????? ?????? ??????? ????????
ജിദ്ദ: മലേഷ്യയിൽ നിന്നുള്ള ഹജ്ജ്​ തീർഥാടകർക്കായി​ സൗദി അറേബ്യയുടെ ‘മക്ക റോഡ്​’ പദ്ധതി രണ്ടാംവർഷവും പ്രാബല്യത്തിൽ. ക്വലാംലംപൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ ഇൗ പദ്ധതിയുടെ കീഴിൽ മദീനയിൽ ശനിയാഴ്​ച എത്തി. പദ്ധതി പ്രകാരം സൗദിയിൽ നടക്കേണ്ട ഇമിഗ്രേഷൻ നടപടികളും മറ്റ്​ അവശ്യ പരിശോധനകളും മലേഷ്യയിൽ തന്നെ പൂർത്തിയാക്കായാണ്​ തീർഥാടകർ വിമാനം കയറുക. വിവിധ സൗദി വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ്​ ഇത്​ നടപ്പാക്കുന്നത്​. തീർഥാടകരുടെ ആരോഗ്യപരിശോധനയും മറ്റും ക്വ​ലാലംപൂർ വിമാനത്താവളത്തിൽ തന്നെ ഇലക്​ട്രോണിക്​ സംവിധാനം വഴി പൂർത്തിയാക്കും. വാക്​സിനേഷ​​െൻറയും മറ്റുരേഖകൾ ഇലക്​ട്രോണിക്​ സംവിധാനം വഴി ഉറപ്പുവരുത്താനും കഴിയും. തുടർച്ചയായി രണ്ടാംവർഷവും പദ്ധതി വിജയിപ്പിക്കാൻ സഹകരിച്ച വകുപ്പുകൾക്കും ഇരുസർക്കാരുകൾക്കും സൗദി ഹജ്ജ്​ മന്ത്രി മുഹമ്മദ്​ സാലിഹ്​ ബിൻ താഹിർ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkah road project
News Summary - -
Next Story