Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജനാദിരിയ: കേരളത്തി​െൻറ...

ജനാദിരിയ: കേരളത്തി​െൻറ ഉൗഴം കഴിഞ്ഞു; ഇന്നും നാളെയും യു.പി

text_fields
bookmark_border
ജനാദിരിയ: കേരളത്തി​െൻറ ഉൗഴം കഴിഞ്ഞു; ഇന്നും നാളെയും യു.പി
cancel

റിയാദ്​: ജനാദിരിയ ഉത്സവ നഗരിയിലെ ഇന്ത്യാ പവിലിയൻ മൂന്നാം ദിനത്തിലും സ്വദേശികളടക്കമുള്ള സന്ദർശകരുടെ ആകർഷണ കേന്ദ്രമായി. പൈതൃക ഇന്ത്യ, ആധുനിക ഇന്ത്യ എന്നീ രണ്ട്​ സെഷന്​ പുറമെ വിവിധ വാണിജ്യസ്ഥാപനങ്ങളുടെ സ്​റ്റാളുകളും ഉൾപ്പെട്ട പ്രദർശന നഗരിയിൽ ആദ്യ ദിവസം കേരളത്തി​​​െൻറ മൂലയാണ്​ ശ്രദ്ധി​ക്കപ്പെട്ടതെങ്കിലും അമിതമായ ജനത്തിരക്ക്​ മൂലം സാംസ്​കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിൽ​ നിയന്ത്രണമുണ്ടായത്​ വെള്ളിയാഴ്​ചത്തെ ശോഭക്ക്​ മങ്ങലേൽപിച്ചു. ഉദ്​ഘാടന ദിവസമായ ബുധൻ മുതൽ വെള്ളി വരെ മൂന്നുദിവസമായിരുന്നു കേരളത്തിന്​ അനുവദിച്ചിരുന്നത്​. ചുണ്ടൻ വള്ളവും വെള്ളച്ചാട്ടവും പർവതനിരയും വിവിധ ഇന്ത്യൻ, കേരള നേതാക്കളുടെയും സൗദി ഭരണാധികാരികളുടെയും ഇന്ത്യൻ അംബാസഡറുടെയും പ്രവാസി ചിത്രകാരന്മാർ വരച്ച ഛായാചിത്രങ്ങളും എല്ലാമൊരുക്കി മനോഹരമാക്കിയ കേരള സ്​റ്റാളിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കും വേദിയൊരുക്കിയിരുന്നു. വള്ളംകളിയും പുലികളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളും എല്ലാമായി വർണാഭമായ കാഴ്​ചാനുഭവമായതോടെ വ്യാഴാഴ്​ച പ്രദർശന നഗരി കാണാനെത്തിയ മുഴുവനാളുകളും കേരള സ്​റ്റാളിന്​ മുന്നിൽ തടിച്ചുകൂടി. തിരക്ക്​ നിയന്ത്രിക്കാൻ കഴിയാതായത്​ അധികൃതരുടെ ഇടപെടലിനിടയാക്കുകയും കലാപരിപാടികൾക്ക്​ നിയന്ത്രണമുണ്ടാവുകയും ചെയ്​തു. ഇതുമൂലം മൂകമായ ഒരു അന്തരീക്ഷത്തിൽ കേരളത്തി​​​െൻറ അവസാന ദിവസം കടന്നുപോയി. ഇനി മറ്റ്​ സംസ്​ഥാനങ്ങൾക്കാണ്​ അവസരം. ശനി, ഞായർ ദിവസങ്ങളിൽ ഉത്തർപ്രദേശിനാണ്​ അവസരം. വിവിധ സംസ്​ഥാനങ്ങൾക്ക്​ തനത്​ സാംസ്​കാരിക സവിശേഷതകൾ പ്രദർശിപ്പിക്കാനായി ദിവസങ്ങൾ വീതം വെക്കുകയായിരുന്നു. തിങ്കളാഴ്​ച മധ്യപ്രദേശി​​​െൻറ കാഴ്​ചകളൊരുങ്ങും. ബിഹാർ (13, 14 തീയതികളിൽ), തമിഴ്​നാട്​ (15, 16), ആന്ധ്രപ്രദേശ്​ (17, 18), പശ്ചിമ ബംഗാളും ഒഡീഷ (19), കർണാടക (20, 21), മഹാരാഷ്​ട്ര (22), തെലങ്കാന (23, 24) എന്നിങ്ങനെയാണ്​ മറ്റ്​ സംസ്​ഥാനങ്ങൾക്ക്​ ദിവസങ്ങൾ അനുവദിച്ചിട്ടുള്ളത്​. ഇതിന്​ പുറമെ ഇന്ത്യാ പവിലിയന്​ മുൻവശത്തൊരുക്കിയ പ്രത്യേക വേദിയിൽ യോഗ പ്രദർശനവും ഇന്ത്യൻ പാരമ്പര്യ നൃത്തകലാരൂപങ്ങളുടെ അവതരണവും എല്ലാദിവസവുമുണ്ട്​. വൈകീട്ട് 4.30 മുതൽ 5.30 വരെ യോഗയും ആറ്​ മുതൽ ഒമ്പത്​ വരെ ​കലാപരിപാടികളും ഒമ്പത്​ മുതൽ 11.30 വരെ ഇന്ത്യൻ സിനിമകളുടെ പ്രദർശനവും എന്ന നിലയിലാണ്​ സമയക്രമീകരണം. ആദ്യ രണ്ട്​ ദിവസം കഥകളി അരങ്ങേറി. ശനി, ഞായർ ദിവസങ്ങളിൽ മണിപ്പൂരി നൃത്തമാണ്​. രാജസ്​ഥാൻ നാ​ടോടി നൃത്തം (12, 13 തീയതികളിൽ), കഥക്​ (14, 15), ബോളിവുഡ്​ സിനിമാറ്റിക്​ ഡാൻസ്​ (16, 17), പുരുലിയ ചാവു (18, 19), കളരിപ്പയറ്റ്​ (20, 21), പഞ്ചാബി, ഗുജറാത്തി നാടോടി നൃത്തങ്ങൾ (22 മുതൽ 24 വരെ) എന്നിവയാണ്​ മറ്റ്​ ദിവസങ്ങളിലെ സാംസ്കാരിക പരിപാടികൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Janadiriya Fest
News Summary - -
Next Story