യാമ്പുവിൽ റെയ്ഡ്; അനധികൃത തെരുവ് കച്ചവടക്കാർ പിടിയിൽ
text_fieldsയാമ്പു: അനധികൃത തെരുവ് കച്ചവടക്കാരെ കണ്ടു പിടിക്കാൻ യാമ്പു ബലദിയ സംഘം നടത്തിയ പരിശോധനയിൽ പത്തുപേർ പിടിയിലായി.
യാമ്പു ടൗണിലെ അബൂബക്കർ സിദ്ദീഖ് മസ്ജിദ് പരിസരത്തും ബംഗ്ലാേദശ് സ്വദേശികൾ കൂടുതലായി തിങ്ങിക്കൂടുന്ന തെരുവുകളിലുമാണ് കഴിഞ്ഞ ദിവസം രാത്രി മിന്നൽ പരിശോധന നടന്നത്.
വാരാന്ത്യമായതിനാൽ ധാരാളം തെരുവുകച്ചവടക്കാരും ബംഗാളി തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നു. ഒരു ടൺ പച്ചക്കറി, മുന്നൂറോളം വളർത്തു കോഴികൾ, വൻതോതിൽ തുണിത്തരങ്ങൾ എന്നിവ റെയ്ഡിൽ പിടികൂടി. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ബംഗാളി കച്ചവടക്കാരുടെ മൂന്നുകടകളിലും പരിശോധന നടത്തി. നിരോധിത പുകയില, പാൻ ഉൽപന്നങ്ങളും കണ്ടുകെട്ടി കേസ് ചാർജ് ചെയ്തിട്ടുണ്ട്.
പുകയില ഉൽപന്നങ്ങൾ വിൽക്കാൻ അനുമതിയുള്ള കച്ചവട സ്ഥാപനങ്ങളിൽ നിരോധിത വസ്തുക്കൾ വ്യാപകമായി വിൽക്കുന്നത് ബലദിയ ഉദ്യോഗസ്ഥർ ഗൗരവപൂർവം നിരീക്ഷിക്കുന്നുണ്ട്.
അബൂബക്കർ മസ്ജിദിന് ഇരുവശവും അനധികൃത തെരുവ് കച്ചവടക്കാരുടെ വർധിച്ച സാന്നിധ്യം പരിസരത്തെ പല കടകളേയും സാരമായി ബാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.