Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ നിയമലംഘനം:...

ഹജ്ജ്​ നിയമലംഘനം: പിടിയിലായവർ നാലുലക്ഷം 

text_fields
bookmark_border
ഹജ്ജ്​ നിയമലംഘനം: പിടിയിലായവർ നാലുലക്ഷം 
cancel
ജിദ്ദ: ഇൗ വർഷം ഹജ്ജ്​ വ്യവസ്​ഥകളും നിർദേശങ്ങളും ലംഘിച്ച്​ ചെക്ക്​ പോയിൻറുകളിൽ പിടിയിലായവരുടെ എണ്ണം നാലുലക്ഷത്തിന്​ അടുത്ത്​. ഇതുസംബന്ധിച്ച സമഗ്രമായ കണക്കുകൾ റോഡ്​ സുരക്ഷ വിഭാഗം പുറത്തുവിട്ടു. പിടിയിലായ മൊത്തം നിയമലംഘകരുടെ എണ്ണം 3,96,619 ആണ്​. തിരിച്ചയച്ച വാഹനങ്ങളുടെ എണ്ണം 1,68,771 ഉം​. 
ഹജ്ജ്​ അനുമതി പത്രമില്ലാതെ എത്തിയ 3,81,634 പേരെ പ്രവേശന കവാടങ്ങളിൽ വെച്ച്​ തിരിച്ചയച്ചിട്ടുണ്ട്​.

4,688 പേരെ വിരലടയാള പരിശോധനക്ക്​ വിധേയമാക്കി. നിയമലംഘകരായി രാജ്യത്ത്​ താമസിക്കുന്ന 74 പേർ പിടിയിലായി​. അനുമതി പത്രമില്ലാതെ എത്തിയ സ്വദേശികളും ജി.സി.സി രാജ്യക്കാരുമായ 10,122 പേരെ തിരിച്ചയച്ചു​. നിയമം ലംഘിച്ച്​ മക്കയിലേക്ക്​ തീർഥാടകരെ കൊണ്ടു വന്നതിന്​ 34 സ്വദേശികളും 67 വിദേശികളും പിടിയിലായി​​. 101 വാഹനങ്ങൾ പിടിച്ചെടുത്തു​. 1,68,718 വാഹനങ്ങൾ മടക്കി അയച്ചു​.

വിവിധ ചെക്ക്​പോയിൻറുകളിൽ നിന്ന്​ മതിയായ രേഖയി​ല്ലാ​െത തീർഥാടകരെ കൊണ്ടു വന്ന 1,175 ബസുകൾ തിരിച്ചയച്ചു​. ബസ്​ ഡ്രൈവർമാരിൽ 725 പേർ സ്വദേശികളും 450 പേർ വിദേശികളുമാണ്​. 981 കുറ്റകൃത്യങ്ങൾ പിടികൂടി. 60 വ്യാജ ഹജ്ജ്​ അനുമതി പത്രം, കേടായ മാംസം കൊണ്ടുവന്ന 85 വാഹനങ്ങൾ , 15,45,60 ട്രാഫിക്ക്​ നിയമ ലംഘനങ്ങൾ, ലൈസൻസില്ലാത്ത 11 ആയുധം എന്നിവ പിടികൂടിയതിൽ ഉൾപ്പെടുമെന്ന്​ ​റോഡ്​ സുരക്ഷ വിഭാഗം വ്യക്​തമാക്കി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2018
News Summary - -
Next Story