സിറിയന്‍ പ്രശ്നപരിഹാര സമ്മേളനം 23ന് വിയന്നയില്‍
text_fieldsറിയാദ്: സിറിയൻ പ്രശ്നപരിഹാരത്തിനുവേണ്ടി െഎക്യരാഷ്്്്ട്രസഭയുടെ നേതൃത്വത്തിൽ വിയന്നയിൽ മാർച്ച് 23^ന് സമ്മേളനം ചേരും.
ഇതിെൻറ മുന്നോടിയായി സിറിയന്‍ പ്രതിപക്ഷത്തെ പ്രതിനിധീകരിക്കുന്ന സംഘത്തിെൻറ ഉന്നത തല യോഗം വെള്ളി, ശനി ദിവസങ്ങളില്‍ റിയാദില്‍ നടന്നു.
ആറ് വര്‍ഷമായി ആഭ്യന്തരസംഘർഷം തുടരുന്ന സിറയയിലെ പ്രശ്ന പരിഹാരത്തിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന സുപ്രധാനചുവടുവെപ്പാണിത്. രാഷ്ട്രീയ അധികാര കൈമാറ്റം, പുതിയ ഭരണഘടന, സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് എന്നീ മൂന്ന് അജണ്ടകള്‍ മുന്നോട്ടുവെച്ചാണ് സിറിയന്‍ പ്രതിപക്ഷം വിയന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് സംഘത്തിലെ ഫുആദ് അലി വ്യക്തമാക്കി.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍കൂടി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയും വിയന്ന സമ്മേളനത്തിെൻറ മുന്നൊരുക്കവും നടക്കുമെന്നും അറബ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഐക്യരാഷ്ട്രസഭ സിറയയിലേക്ക് നിയോഗിച്ച സ്റ്റീഫന്‍ ഡി മെസ്ട്രോയുടെ ശ്രമഫലമായി നടക്കുന്ന നാലാമത് സമ്മേളനമാണ് 23ന് വിയന്നയില്‍ ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.