Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകത്തെ ഏറ്റവും വലിയ...

ലോകത്തെ ഏറ്റവും വലിയ ഒട്ടകമേളക്ക്​ ഇന്ന്​ റിയാദിൽ തുടക്കം

text_fields
bookmark_border
ലോകത്തെ ഏറ്റവും വലിയ ഒട്ടകമേളക്ക്​ ഇന്ന്​ റിയാദിൽ തുടക്കം
cancel

റിയാദ്​: ലോകത്തെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേളക്ക്​ ഇന്ന്​ സൗദി തലസ്​ഥാനത്ത്​ അരങ്ങുണരും. റിയാദിലെ റു​മാ ഗവർണറേറ്റിൽ നടക്കുന്ന കിങ്​ അബ്​ദുൽ അസീസ്​ ഒട്ടക മത്സരത്തിൽ മൂന്നുലക്ഷത്തിലേറെ മൃഗങ്ങൾ പ​െങ്കടുക്കുമെന്നാണ്​ പ്രതീക്ഷ. ‘മിസ്​ ക്യാമൽ’ ഫെസ്​റ്റിവൽ എന്ന്​ പേരുകേട്ട  മേള, 1999 ൽ ഒരുകൂട്ടം പ്രാദേശിക ബദൂക്കളുടെ നേതൃത്വത്തിലാണ്​ ആരംഭിച്ചത്​. തുടർ വർഷങ്ങളിൽ രാജ്യത്തെ പ്രമുഖ പാരമ്പര്യ മേളയായി വളർന്ന  ആഘോഷം ഇപ്പോൾ
 റിയാദിലെ ദാറത്​ കിങ്​ അബ്​ദുൽ അസീസ്​ സ​െൻററി​​െൻറ ആഭിമുഖ്യത്തിലാണ്​ നടക്കുന്നത്​. 
ലോകത്തെങ്ങുമുള്ള ഒട്ടക പ്രേമികൾക്കായി  ഇത്തവണ അനുവദിച്ചത്​ 10,000 ലേറെ വിസകളാണ്​. വിജയികളാകുന്ന ഒട്ടകങ്ങൾക്ക്​ 115 ദശലക്ഷം റിയാൽ സമ്മാനമായി ഒരുക്കിയിട്ടുണ്ടെന്ന്​ സംഘാടകർ വ്യക്​തമാക്കി. ഗൾഫ്​ മേഖലയിലെ മാത്രമല്ല, ലോകത്തെ തന്നെ  ഏറ്റവും വലിയ ദേശീയ ആഘോഷങ്ങളിൽ ഒന്നാണ്​ ഇതെന്നും അവർ അവകാശപ്പെടുന്നു. 
അറബ്​ പൊതുജീവിതത്തിലും സംസ്​കാരത്തിലും ഒട്ടകത്തി​​െൻറ പ്രാധാന്യം വ്യക്​തമാക്കുന്നതാണ്​ പ്രദർശനം. ‘സംസ്​കാരമാണ്​ ഒട്ടകം’ എന്നതാണ്​ ഇത്തവണത്തെ പരസ്യവാചകം .  
സൗദിയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി മൂന്നുലക്ഷത്തിലേറെ ഒട്ടകങ്ങൾ പ്രദർശന നഗരിയിൽ എത്തിക്കഴിഞ്ഞു. വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ്​ സൗന്ദര്യമേറിയ ഒട്ടകത്തെ തെരഞ്ഞെടുക്കുക. ചുരുണ്ട രോമങ്ങൾ, തടിച്ച കാതുകൾ, നീണ്ട കൺപീലികൾ, ഉയർന്ന്​ ആകൃതിയൊത്ത പൂഞ്ഞ എന്നിവയാണ്​ പ്രധാന സൗന്ദര്യമാനദണ്ഡങ്ങൾ. തലയുടെ വലിപ്പം, ചുണ്ടുകൾ പല്ലുകളെ മൂടുന്നുണ്ടോ, കഴുത്തി​​െൻറ നീളം, ഉരുളൻ പൂഞ്ഞയാ
ണോ എന്നിവയും പരിഗണിക്കും. 
വലിയ തലയുള്ള ഒട്ടകങ്ങൾക്ക്​ മൂല്യമേറും. മൂക്കി​​െൻറ ദ്വാരങ്ങൾ ഉയർന്നതും വിടർന്നതുമാകണം. കാതുകൾ പുറകിലേക്ക്​ ചാഞ്ഞ്​ നിൽക്കുകയും വേണം. ഉറച്ച, നീളമേറി പാദങ്ങൾ. ഇൗ തരത്തിൽ 11 പോയിൻറുകളാണ്​ തെരഞ്ഞെടുപ്പിൽ പരിഗണിക്കുക. 
ഇനം, നിറം എന്നിവ അനുസരിച്ച്​ അഞ്ചു വിഭാഗങ്ങളായാണ്​ ഒട്ടകങ്ങളെ വിലയിരുത്തുകയെന്ന്​ മേളയുടെ ഒൗദ്യോഗിക വക്​താവ്​ ഡോ. തലാൽ അൽ തുറൈഫി പറഞ്ഞു. മേളയിൽ ഉടനീളം  വിധികർത്താക്കളുടെ നിരീക്ഷണം ഉണ്ടാകുമെന്നും ഏറ്റവും സൗന്ദര്യമൊത്ത മൃഗങ്ങളെ കൃത്യമായി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബദുക്കളിൽ നിന്ന്​ തെ​രഞ്ഞെടുത്ത വിദഗ്​ധരുടെ സമിതിയാണ്​ മൂല്യനിർണയം നടത്തുക. 
അൽ വാദാ വെള്ള ഒട്ടകങ്ങൾ, അൽ മജഹതീർ കറുത്ത ഒട്ടകങ്ങൾ, അൽ ഹുമൂർ ചുവന്ന ഒട്ടകങ്ങൾ, ചാര നിറമാർന്ന ഒട്ടകങ്ങൾ എന്നിവയാണ്​ പ്രധാനമായും മത്സര രംഗത്തുള്ള ഇനങ്ങൾ. പ്രാഥമികറൗണ്ടിൽ തെരഞ്ഞെടുക്കുന്ന ഒട്ടകങ്ങളുടെ പരേഡും മേളക്കിടെ ഉണ്ടാകും. ഒട്ടകത്തി​​െൻറ രംഗപ്രവേശം, ഉടമയുടെ സ്വഭാവവും പെരുമാറ്റവും തുടങ്ങി വിവിധ വിഷയങ്ങൾ പരിഗണിച്ചാണ്​ ഏറ്റവും മികച്ച ഒട്ടകത്തെ തെരഞ്ഞെടുക്കുക. ഞായറാഴ്​ച വൈകുന്നേരം  ആരംഭിക്കുന്ന മേള ഏപ്രിൽ 15 വരെ നീളും. കഴിഞ്ഞ വർഷങ്ങളിൽ 20 ലക്ഷത്തിലേറെ സന്ദർശകരാണ്​ മേളക്ക്​ എത്തിയിരുന്നത്​. ഇത്തവണ അതിലുമേറെ സന്ദർശകരെയാണ്​ സംഘാടകർ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:camel fest
News Summary - -
Next Story