Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറബ് - ചൈന സൗഹൃദം...

അറബ് - ചൈന സൗഹൃദം ഊട്ടിയുറപ്പിച്ച്​ സല്‍മാന്‍ രാജാവി​െൻറ സന്ദര്‍ശനം അവസാനിച്ചു

text_fields
bookmark_border
അറബ് - ചൈന സൗഹൃദം ഊട്ടിയുറപ്പിച്ച്​ സല്‍മാന്‍ രാജാവി​െൻറ സന്ദര്‍ശനം അവസാനിച്ചു
cancel

റിയാദ്: സൗദി അറേബ്യയുടെ  ‘വിഷന്‍ 2030’ പദ്ധതിക്ക്​  ചൈന പൂര്‍ണ പിന്തുണ നല്‍കുമെന്ന് സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡൻറും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 
രാജാവി​​െൻറ സന്ദര്‍ശനത്തി​​െൻറ അവസാനത്തില്‍ ഇരു നേതാക്കളും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് അറബ്, ചൈന സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന നടപടികള്‍ അക്കമിട്ട് പറഞ്ഞ്​ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. 
സൗദിയും ചൈനയും തങ്ങളുടെ വിദേശ ബന്ധത്തില്‍ പ്രഥമപരിഗണന ഇതര രാജ്യത്തിന് നല്‍കുമെന്നും 2016^ല്‍ പുറത്തിറക്കിയ ദോഹ പ്രഖ്യാപനത്തി​​െൻറ അടിസ്ഥാനത്തില്‍ അറബ് രാജ്യങ്ങളുമായുള്ള ചൈനയുടെ സൗഹൃദബന്ധം ശക്തമാക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. 
വിഷന്‍^2030 പദ്ധതിക്ക് ജപ്പാന്‍ നേരത്തെ പിന്തുണ പ്രഖ്യാപിക്കുകയും നിരവധി സഹകരണ ധാരണകള്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ബഹിരാകാശ നിരീക്ഷണം, നൂതന ഊർജ ഉല്‍പാദനം, അണുവായുധ കെടുതികള്‍ തടയല്‍ എന്നീ മേഖലയിലാണ് ചൈന, സൗദി സഹകരണം കൂടുതല്‍ ഊന്നുക. 
ലോകത്തി​​െൻറ പെട്രോളിയം ആവശ്യനിര്‍വഹണത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന സൗദിയും ചൈനയും തമ്മില്‍ ഊർജ മേഖലയിലെ സഹകരണവും 21ാം നൂറ്റാണ്ടി​​െൻറ ഊർജ ആവശ്യത്തിനുള്ള ആസൂത്രണവും അനിവാര്യമാണെന്ന്​ പ്രസ്താവനയില്‍ പറഞ്ഞു. 
വാണിജ്യം, വ്യവസായം, നിക്ഷേപം എന്നീ മേഖലക്ക് പുറമെ വിദ്യാഭ്യാസം, ആരോഗ്യം, വിവിരസാങ്കേതികവിദ്യ, ടൂറിസം, വാര്‍ത്താവിതരണം, ശാസ്ത്രം എന്നീ മേഖലയിലും ഇരു രാജ്യങ്ങളും സഹകരണം ശക്​തിപ്പെടുത്തും. 
ഈ സഹകരണത്തി​​െൻറ ഭാഗമായി ഇരു രാജ്യത്തെയും പൗരന്മാര്‍ക്ക് യാത്രക്കും പരസ്പര സന്ദര്‍ശനത്തിനുമുള്ള നടപടികള്‍ ലളിതമാക്കാനും  ധാരണയായിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story