സല്‍മാന്‍ രാജാവ് ജപ്പാനില്‍
text_fieldsജിദ്ദ: ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്‍െറഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ജപ്പാനിലത്തെി. ടോക്കിയോവിലെ ഹാനിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ രാജാവിനെ ജപ്പാന്‍ കിരീടാവകാശി നാരോ ഹിതോ സ്വീകരിച്ചു. ജപ്പാനിലെ സൗദി അംബാസഡര്‍ അഹ്മദ് യൂനുസ് അല്‍ബറാക്, ടോക്കിയോവിലെ സൗദി എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിക്കാനത്തെിയിരുന്നു. ആദ്യമായാണ് സൗദി ഭരണാധികാരി ജപ്പാന്‍ സന്ദര്‍ശിക്കുന്നത് എന്ന ചരിത്രപരമായ പ്രാധാന്യം കൂടിയുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളിലെ ഒൗദ്യോഗിക സന്ദര്‍ശനത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ സല്‍മാന്‍ രാജാവ് ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ വിശ്രമിത്തിലായിരുന്നു. മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണായ് എന്നീ രാജ്യങ്ങളിലെ ഒൗദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍ച്ച് നാലിനാണ് രാജാവ് ബാലിയില്‍ എത്തിയത്. ഞായറാഴ്ചയാണ്് രാജാവ് ഇന്തോനേഷ്യയില്‍ നിന്ന് ജപ്പാനിലേക്ക് പുറപ്പെട്ടത്. അദ്ദേഹത്തെ യാത്രയയക്കാന്‍ ഇന്തോനേഷ്യന്‍ മതകാര്യ മന്ത്രി ലുഖ്മാന്‍ ഹകീം സൈഫുദ്ദീന്‍, ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റീത്നോ മാര്‍സൂധി, ഉന്നത വ്യക്തിത്വങ്ങള്‍ , സൗദി അംബാസഡര്‍ ഉസാമ ബിന്‍ മുഹമ്മദ് അല്‍ശുഅയ്ബി, സൗദി എംബസി ഉദ്യേഗസ്ഥര്‍ എന്നിവര്‍ വിമാനത്താവളത്തിലത്തെിയിരുന്നു.
ജപ്പാനിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റീത്നോ മാര്‍സൂധി, സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി . ഇന്തോനേഷ്യയിലെ സല്‍മാന്‍ രാജാവിന്‍െറ താമസ സ്ഥലത്തത്തെിയാണ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനത്തിന്‍െറ ഫലങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങളും സഹകരണവും വികസിക്കാനും വിവിധ മേഖലകളില്‍ നന്മകളുണ്ടാകാനും സഹായിക്കട്ടെയെന്ന് സല്‍മാന്‍ രാജാവ് ആശംസിച്ചു. ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം ഊട്ടി ഉറപ്പിക്കാന്‍ സല്‍മാന്‍ രാജാവിന്‍െറ ചരിത്ര സന്ദര്‍ശനം തീര്‍ച്ചയായും നിമിത്തമാകുമെന്നും സന്ദര്‍ശനത്തില്‍ ഇന്തോനേഷ്യന്‍ ഭരണകൂടവും ജനങ്ങളും അതിയായി സന്തോഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സ്റ്റേറ്റ് മന്ത്രി ഡോ. ഇബ്രാഹീം അസാഫ്, സല്‍മാന്‍ രാജാവിന്‍െറ പ്രൈവറ്റ് സെക്രട്ടറി അസിസ്റ്റന്‍റ് തമീം ബിന്‍ അബ്ദുല്‍ അസീസ് അല്‍സാലിം, ഇന്തോനേഷ്യയിലെ സൗദി അംബാസഡര്‍ ഉസാമ ബിന്‍ മുഹമ്മദ് അല്‍ ശുഅയ്ബി എന്നിവര്‍ സ്വീകരണത്തില്‍ സന്നിഹിതരായിരുന്നു. മാലിദ്വീപ്, ചൈന, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും രാജാവ് സന്ദര്‍ശിക്കും. ഏഷ്യയിലെ ഏഴ് രാജ്യങ്ങളിലാണ് അദ്ദേഹം പര്യടനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
