സൗദി-ബഹ്റൈന്‍ കോസ്വേയില്‍ വന്‍ ലഹരി വേട്ട
text_fieldsദമ്മാം: സൗദി-ബഹ്റൈന്‍ കിങ് ഫഹദ് കോസ്വെയില്‍ വന്‍ മയക്കുമരുന്ന് കടത്ത് പിടികൂടി. 358 മദ്യ കുപ്പികളും 105 കിലോയോളം മയക്കുമരുന്ന് ഗുളികകളും കണ്ടത്തെി.
വാഹനത്തിന്‍െറ ടയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മദ്യ കുപ്പികളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിടികൂടിയത്. മൂന്ന് വാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച മദ്യമാണ് കണ്ടത്തെിയത്.
വാഹനങ്ങളില്‍ പ്രത്യേകം രഹസ്യ അറകളുണ്ടാക്കിയാണ് പലരും കള്ളക്കടത്തെന്ന് അധികൃതര്‍ വ്യക്തമാക്കി.
സൗദി കസ്റ്റംസ് അധികൃതരുടെ ജാഗ്രതയോടെയുള്ള ശ്രമഫലമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് കോസ്വെ കസ്റ്റംസ് ജനറല്‍ മാനേജര്‍ ദൈഫുല്ല അല്‍ഉതൈബി അഭിപ്രായപ്പെട്ടു.
പിടികൂടിയവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
