പൊലീസുകാരനെ ആക്രമിച്ചവര്‍ നാല് രാജ്യക്കാര്‍ അഞ്ച് പ്രതികള്‍ പിടിയില്‍; രണ്ട് പേര്‍ ഒളിവില്‍
text_fieldsജിദ്ദ: ജിദ്ദ കോര്‍ണിഷില്‍ പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതികള്‍ നാല് രാജ്യക്കാര്‍. സിദ്ദീഖ് (18) എന്ന സ്വദേശിയാണ് പൊലീസുകാരനെ മനപ്പൂര്‍വം വാഹനമിടിച്ചു ആക്രമിക്കാന്‍ ശ്രമിച്ചത്. കുടെയുണ്ടായിരുന്നവരില്‍ മൂന്ന് പേര്‍ ചാഡ് വംശജരാണ്. രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നവരാണിവര്‍ എന്ന് മക്ക പൊലീസ് വക്താവ് കേണല്‍ ആത്വി അല്‍ഖുശറി പറഞ്ഞു. ഒരാള്‍ നൈജീയക്കാരനും രണ്ടാളുകള്‍ യമന്‍ വംശജരുമാണ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരക്കാണ് ജിദ്ദ കോര്‍ണിഷില്‍ നിയമലംഘകരെ പിടികൂടുന്നതിലേര്‍പ്പെട്ട പൊലീസുകാരന് നേരെ ആക്രമണമുണ്ടായത്. ഇത് തടയാനത്തെിയവരേയും സംഘം അക്രമിക്കാന്‍ മുതിര്‍ന്നു. സ്ഥലത്ത് ചിലര്‍ മോട്ടോര്‍ സൈക്കിളുപയോഗിച്ച് ബഹളമുണ്ടാക്കുകയും സന്ദര്‍ശകര്‍ക്ക് പ്രയാസമുണ്ടാക്കുകയും ചെയ്തത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവരെ തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാരനെ ആക്രമിക്കാനും മനപൂര്‍വം വാഹനം കൊണ്ട് ഇടിക്കാനും സംഘം മുതിര്‍ന്നതെന്ന് പൊലീസ് വക്താവ് പറഞ്ഞു. അക്രമി സംഘത്തില്‍ ഏഴ് പേരാണുള്ളത്. അഞ്ച് പേരെ പിടികൂടിയിട്ടുണ്ട്. രണ്ട് പേരെ കണ്ടത്തൊന്‍ തെരച്ചില്‍ തുടരുകയാണ്. പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് അഭയമോ മറ്റ് സഹായങ്ങളോ നല്‍കരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇരുവരെയും കുറിച്ച് വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം അറിയിക്കണമെന്ന് പൊലീസ് വക്താവ് പറഞ്ഞു. ഏതെങ്കിലും വിധത്തില്‍ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്നതും നിയമം ലംഘിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതും പൊലീസ് നോക്കി നില്‍ക്കില്ളെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേഖല പൊലീസ് വക്താവ് പറഞ്ഞു. മക്ക ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മേഖല പൊലീസ് മേധാവി കേണല്‍ സഈദ് ബിന്‍ സാലിം അല്‍ഖര്‍നിയുടെ മേല്‍നോട്ടത്തില്‍ സുരക്ഷ പട്രോളിങ് വിഭാഗം മേധാവി കേണല്‍ ബന്ദര്‍ ശരീഫിന്‍െറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്്. അക്രമം നടന്ന ഉടന്‍ മൂന്ന് പേരെ പിടികൂടിയിരുന്നു. പിടിയിലായവര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. മൂന്ന് പേരെ ജിദ്ദക്ക് തെക്ക് നുസ്ലയില്‍ നിന്നാണ് പിടികൂടിയത്. പിടിയിലായവരെ കോടതി മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികള്‍ പൊലീസ് പട്രോളിങ് വിഭാഗം പൂര്‍ത്തിയാക്കിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
