ഉല്ലാസമായി കെ.എം സി.സി ഉണര്‍വ്വ്
text_fieldsമദീന: മദീന കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയും വനിതാവിങും സംയുക്തമായി സംഘടിപ്പിച്ച ഉണര്‍വ്വ് 2017 കുടുംബസമവും കായിക മല്‍സരങ്ങളും ശ്രദ്ധേയമായി. ത്വരീഖ് അയൂണിലെ തക്കോമ ഇസ്തറാഹയില്‍ കെ.എം.സി.സി നേതാക്കളായ സൈദ് മുന്നിയൂര്‍, ശരീഫ് കാസര്‍ക്കോട്, ഹംസ പെരുമ്പലം, അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, ബഷീര്‍ കെപ്പുറം, സിദ്ദീഖ് കൂട്ടിലങ്ങാടി, യൂസഫ് അലനല്ലൂര്‍, ഷെമീര്‍ഖാന്‍ ഫൈസല്‍, വെളിമുക്ക്, വനിതാവിങ് നേതാക്കളായ സെമീഹ മഹബൂബ്, ഷെമീറ നഫ്സല്‍, സുമയ്യാനാസിര്‍ തുടങ്ങിയവര്‍ ഉദ്്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. ബലൂണ്‍ പറത്തി വിവിധ സംഘടന നേതാക്കള്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് നടത്തിയ വടംവലി മത്സരവും ചാക്കിലോട്ടവും കൗതുകമായി. സ്ത്രീകള്‍ക്കായി പ്രത്യേക കായിക വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. പരിപാടിയില്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
സമാപന ചടങ്ങില്‍ വിവിധ സംഘടന പ്രതിനിധികളായ അഷ്റഫ് ചൊക്ളി, റിയാസ് ഏറണാകുളം, ജാഫര്‍ ഏളമ്പിലക്കോട്, സമദ് നഹാസ്, അജ്മല്‍ മൂഴിക്കല്‍, സലീം തയ്യിലക്കടവ്, നജീബ് പത്തനംതിട്ട, ഡോ നൂറുദ്ദീന്‍, ഷംസു മലബാര്‍ എന്നിവര്‍ സംബന്ധിച്ചു. മത്സര വിജയികള്‍ക്ക് സമ്മാനംനല്‍കി. റഷീദ് പേരാമ്പ്ര, നഫ്സല്‍ മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.