Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഫാഷിസത്തിനെതിരെ...

‘ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കാൻ മതേതര കൂട്ടായ്മയുണ്ടാകണം’

text_fields
bookmark_border

റിയാദ്: രാജ്യത്ത് അപകടകരമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഫാഷിസ്​റ്റ്​ അതിക്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് റിയാദ് ഇന്ത്യന്‍ ഇസ്​ലാഹി സ​​െൻറര്‍ സംഘടിപ്പിച്ച സെമിനാര്‍ ആഹ്വാനം ചെയ്തു. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ രാജ്യത്തി​​​െൻറ ബഹുസ്വരതയെ തകര്‍ക്കാന്‍ ഫാഷിസം നടത്തുന്ന പരിശ്രമങ്ങള്‍ മതേതര സമൂഹത്തിന് കനത്ത വെല്ലുവിളിയാണ്. അഖ്​ലാക്ക് മുതല്‍ ജുനൈദ് വരെയുള്ള കൊലപാതകങ്ങളും ദലിത്‌ സമൂഹത്തിന്​ നേരെയുള്ള കടന്നാക്രമണങ്ങളുമെല്ലാം ഇരയെ ഭീതിയിലാഴ്‌ത്താനുള്ള ഫാഷിസത്തി​​​െൻറ സമ്മര്‍ദ തന്ത്രങ്ങളാണ്. തെരഞ്ഞെടുപ്പുകളില്‍ മതേതര കക്ഷികള്‍ ഐക്യപ്പെട്ടാല്‍ ഫാഷിസത്തെ നിഷ്ക്കാസനം ചെയ്യാന്‍ സാധിക്കുന്നതാണെന്നും പ്രസംഗകർ പറഞ്ഞു. വർഗീയത മനസിലുള്ള ഉദ്യോഗസ്ഥരും വിലക്കെടുത്ത മാധ്യമപ്രവര്‍ത്തകരുമാണ് ഫാഷിസത്തിന് ജീവന്‍ പകരുന്നതെന്നും ജുഡീഷ്യറിയിലും പൊലീസ് സംവിധാനത്തിലും മതേതരബോധയമുള്ളവര്‍ കടന്നുവന്നാലേ രാജ്യത്തി​​​െൻറ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ സാധിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു. ‘ഫാഷിസം: പ്രതിരോധം ദുര്‍ബലമാകുന്നുവോ’ എന്ന പ്രമേയത്തില്‍ നടന്ന സെമിനാർ ഫസൽ റഹ്​മാന്‍ ഉദ്ഘാടനം ചെയ്തു. സഅദുദ്ദീന്‍ സലാഹി വിഷയം അവതരിപ്പിച്ചു. ആര്‍. മുരളീധരന്‍, അഡ്വ. എല്‍.കെ അജിത്‌, സുബ്രഹ്​മണ്യന്‍, നൗഷാദ് കുനിയില്‍, ഉബൈദ് എടവണ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.​െഎ ജലാല്‍ ആമുഖ പ്രഭാഷണം നടത്തി. മോഡറേറ്റര്‍ അർശുല്‍ അഹ്​മദ് സെമിനാര്‍ നിയന്ത്രിച്ചു. അബ്​ദുറഹ്​മാന്‍ സലാഹി, പി. നൗഷാദ് അലി, മന്‍സൂര്‍ സിയാംകണ്ടം, ഷംസു പുനലൂര്‍, അശ്​റഫ്‌ തിരുവനന്തപുരം, അംജദ് കുനിയില്‍, ഫസൽ റഹ്​മാന്‍ അറക്കല്‍, ടി.പി മർസൂഖ്​, നജീബ് സ്വലാഹി, ഫൈസല്‍ ബുഖാരി, അബ്​ദുസ്സലാം ബുസ്​താനി, ഇഖ്‌ബാല്‍ വേങ്ങര, സിബ്ഗത്തുല്ല, വാജിദ് ചെറുമുക്ക്, ആതിഫ് ബുഖാരി, വാജിദ് ചോലമാട്, സക്കീര്‍ ഹുസൈന്‍, നാസര്‍ കൊടിയത്തൂര്‍, ജാബിര്‍ അഹ്​മദ് എന്നിവർ നേതൃത്വം നൽകി. അഡ്വ. ജലീല്‍ സ്വാഗതവും മുജീബ് ഇരുമ്പുഴി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsislahi centre
News Summary - -
Next Story