Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഫാഷിസ്​റ്റ്​ വിരുദ്ധ...

‘ഫാഷിസ്​റ്റ്​ വിരുദ്ധ പോരാട്ടത്തെ സമുദായവൽക്കരിക്കുന്നത്​ ആശങ്കാജനകം’

text_fields
bookmark_border
‘ഫാഷിസ്​റ്റ്​ വിരുദ്ധ പോരാട്ടത്തെ സമുദായവൽക്കരിക്കുന്നത്​ ആശങ്കാജനകം’
cancel
ജിദ്ദ: ഫാഷിസ്​റ്റ്​ ശക്തികളെ അധികാരത്തിലേറാൻ സഹായിച്ച ഇന്ത്യൻ മധ്യവർഗം ഭരണകൂടത്തി​​െൻറ തണലിൽ അഴിച്ച് വിടുന്ന ദളിത് ന്യൂനപക്ഷ പീഡനങ്ങൾക്ക് നേരെ ‘നോട്ട് ഇൻ മൈ നൈം’ ഹാഷ് ടാഗിലൂടെ പ്രതികരികരിക്കാൻ തയാറയത്  ശുഭ സൂചകമണെന്ന് ഫോക്കസ് സൗദിയും റേഡിയോ ഇസ്​ലാം ജിദ്ദ ബ്യുറോയും സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു.   
അതേ സമയം ഫാഷിസ്​റ്റ്​ വിരുദ്ധ പോരാട്ടത്തെ ചില കേന്ദ്രങ്ങളെങ്കിലും  സാമുദായിക വൽക്കരിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണ്​. ഇന്ത്യൻ ജനാധിപത്ത്യത്തെയും ഭരണഘടനയും അത് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളും സോഷ്യലിസ്​റ്റ്​ മൂല്യങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടി  വിവിധ ന്യൂനപക്ഷങ്ങൾ, ദളിതുകൾ, ലിബറലുകൾ, പ്രാദേശിക കക്ഷികൾ, ഇടതുപ്രസ്​ഥാനങ്ങൾ ഉൾപ്പെടെയുള്ള ഐക്യനിര കെട്ടിപ്പടുക്കുവാൻ വേണ്ട ശ്രമങ്ങൾക്ക് ശക്തിപകരുകയുമാണ് വേണ്ടതെന്ന് ടേബിൾ ടോക്ക് വിലയിരുത്തി.  
​നോട്ട് ഇൻ മൈ നെയിം എന്നത് വെറുമൊരു പ്രയോഗമല്ല, കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ബോധ്യം വരുന്ന സമയങ്ങളിൽ തുറന്ന് പ്രഖ്യാപിക്കേണ്ട നയനിലപാടാണെന്ന്​ ചർച്ചയിൽ പങ്കെടുത്ത് ബഷീർ വള്ളിക്കുന്ന് പറഞ്ഞു. ഫാഷിസ്​റ്റ്​ അക്രമങ്ങൾക്ക് നേരെ ദളിത് പക്ഷത്ത് നിന്ന് ശക്തമായ പ്രതിരോധങ്ങൾ ഉയർന്ന് വന്നപ്പോഴും നിശബ്​ദരായിരുന്ന മധ്യവർഗ്ഗം നോട്ട് ഇൻ മൈ നൈം ഹാഷ് ടാഗ് ഉയർത്തി വരുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് ദളിത് ആക്റ്റിവിസ്​റ്റും വാഗ്മിയുമായ സണ്ണി എം. കപിക്കാട് ചൂണ്ടിക്കാട്ടി.
എൻജി. മുഹമ്മദ് ഇഖ്ബാൽ, ശരീഫ് സാഗർ, സമീർ മുനീർ വക്കം എന്നിവരും സംസാരിച്ചു. പ്രിൻസാദ് പാറായി ടേബിൾ ടോക്ക് നിയന്ത്രിച്ചു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story