Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അലിവ് വോളിബാൾ - വടംവലി മേള: സ്റ്റാർ റിയാദും അലിവും ജേതാക്കൾ
text_fieldsbookmark_border
ബുറൈദ: അലിവ് ചാരിറ്റബിൾ ട്രസ്റ്റ് ബുറൈദ ചാപ്റ്റർ സംഘടിപ്പിച്ച കായികമേളയുടെ ഭാഗമായ വോളിബാൾ ടൂർണമെൻറിൽ സ്റ്റാർ റിയാദും വടംവലി മത്സരത്തിൽ അലിവ് ടീമും ജേതാക്കളായി. വോളിബാളിൽ അലിവും വടംവലിയിൽ റിയാദ് ടാക്കീസും രണ്ടാം സ്ഥാനക്കാർ. അൽഖസീമിെൻറ വിവിധ പ്രദേശങ്ങളിൽനിന്നും റിയാദ്, മജ്മഅ, ഹഫർ അൽബാത്തിൻ എന്നിവിടങ്ങളിൽ നിന്ന് വോളിബാളിൽ എട്ടും വടംവലിയിൽ 12ഉം ടീമുകൾ പങ്കെടുത്തു. വിന്നേഴ്സ് േട്രാഫികൾ ഇഖ്ബാൽ എടവണ്ണയും അലിവ് ട്രസ്റ്റ് ചെയർമാൻ സി.പി അബ്ദുൽ ഹക്കീമും സമ്മാനിച്ചു. ഹനീഫ്, ജമാൽ തലയാട് എന്നിവർ റണ്ണേഴ്സ് േട്രാഫികൾ കൈമാറി. കെ.എം.സി.സി നാഷനൽ സെക്യുരിറ്റി സ്കീം ചെയർമാൻ ലത്തീഫ് തച്ചംപൊയിൽ മത്സരം ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ സക്കീർ പത്തറ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരായ ഇഖ്ബാൽ പള്ളിമുക്ക്, മൊയ്തീൻകുട്ടി കോതേരി, അസ്ലം കൊച്ചുകലുങ്ക്, സന്തോഷ് കുമാർ പാണ്ഡെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അബുബക്കർ പെരുമ്പാവൂർ, ഷാജി മേലാറ്റൂർ എന്നിവർ ആശംസ നേർന്നു.
Next Story
