Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅലിവ് വോളിബാൾ, ...

അലിവ് വോളിബാൾ,  വടംവലി ടുർണമെൻറ്​  ജൂലൈ 13ന്

text_fields
bookmark_border

ബുറൈദ: അലിവ് ചാരിറ്റബിൾ ട്രസ്​റ്റ്​ ബുറൈദ ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബാൾ, വടംവലി ടൂർണമ​​െൻറ് ജൂലൈ 13ന് പെപ്സി റോഡിലെ  അൽവസൈത്ത്​ സ്​റ്റേഡിയത്തിൽ നടക്കും. മാരകരോഗങ്ങൾക്ക് അടിപ്പെട്ട് നാട്ടിൽ ചികിത്സയിൽ കഴിയുന്ന നിരാലംബരായ രോഗികൾക്ക് വൈദ്യസഹായവും ഭക്ഷണവും എത്തിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ട്രസ്​റ്റി​​െൻറ ഫണ്ട് ശേഖരണാർഥമാണ് ടൂർണമ​​െൻറ് സംഘടിപ്പിക്കുന്നത്. മേളയുടെ വിജയത്തിനായി വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ സ്വാഗത സംഘം രൂപവത്കരിച്ചു. സക്കീർ പത്തറ (ചെയർ), റഷീദ് തലയാട്, അംജാസ്​ (​െവെ.​ ചെയർ), പി.കെ ജമാൽ (ജന. കൺ), ഗഫുർ വടകര, ഫൈസൽ തിരുർ (ജോ. കൺ), ഉമർ തലയാട് (ട്രഷ) എന്നിവർ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. 
സക്കീർ കൈപ്പുറം, മനാഫ്, ഹസൽ ഈർത്തോണ, റഈസ്​, ഇഖ്ബാൽ എടവണ്ണ, റാഫി അരീക്കോട്, നവാസ്​ പള്ളിമുക്ക്, ഇഖ്ബാൽ പള്ളിമുക്ക് എന്നിവർ വിവിധ വകുപ്പുകളുടെ ചുമതലക്കാരാണ്. യോഗത്തിൽ ചെയർമാൻ സി.പി അബ്​ദുൽഹക്കീം അധ്യക്ഷത വഹിച്ചു. മൊയ്തീൻകുട്ടി കോതേരി ഉദ്ഘാടനം ചെയ്തു. ഗഫുർ വടകര, അംജാസ്​ ആലപ്പുഴ, അനീഷ് ചുഴലി, ഹാരിസ്​ അവലുർ എന്നിവർ സംസാരിച്ചു. ശരീഫ് തലയാട് സ്വാഗതവും ഉമ്മർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story