Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒട്ടകപുറത്ത് അഞ്ച്​...

ഒട്ടകപുറത്ത് അഞ്ച്​ ലക്ഷത്തിലധികം  മയക്കുഗുളികകൾ കടത്താൻ ശ്രമം വിഫലമാക്കി

text_fields
bookmark_border

തബൂക്ക്​: ഒട്ടകപുറത്ത്​ 518000 മയക്കുമരുന്ന്​  ഗുളികകൾ കടത്താനുള്ള ശ്രമം തബൂക്ക്​ ബോർഡർ സേന വിഫലമാക്കി. തബൂക്കിലെ ഹാലത്ത്​ അമാർ വഴി രാജ്യത്തേക്ക്​ കടക്കാൻ ജോർഡനിൽ നിന്ന്​ ഒട്ടകവുമായി വന്ന ആളിൽ നിന്നാണ്​ ഇത്രയും ഗുളികകൾ പിടികൂടിയത്​. അതിർത്തി നിരീക്ഷിക്കുന്ന ഇലക്​​ട്രോണിക്​ സംവിധാനത്തിലാണ്​ ഒരാൾ ഒളിച്ചുകടക്കാൻ ശ്രമിക്കുന്നതായി കണ്ടതെന്ന്​ ബോർഡർ സേന വക്​താവ്​ ജനറൽ സാഹിർ അൽഹർബി പറഞ്ഞു. ഉടനെ സ്​ഥലത്തെ പട്രോളിങ്​ വിഭാഗത്തിന്​ വിവരം നൽകുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ സുഡാൻ പൗരനാണെന്ന്​ വ്യക്​തമായി. ഒട്ടകത്തി​​​െൻറ പുറത്ത്​ നാല്​ ബാഗുകളുമുണ്ടായിരുന്നു​. ഇതു പരിശോധിച്ചപ്പോഴാണ്​ 518000 ക്യാപ്​റ്റജൻ ഗുളികൾ കണ്ടെടുത്തത്​. ഇയാളെ കസ്​റ്റഡിയിലെടുത്ത ശേഷം പൊലീസുമായി സഹകരിച്ച്​ തുടർനടപടികൾ സ്വീകരിച്ചതായി ബോർഡർ സേന വക്​താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdrug smugling
News Summary - -
Next Story