Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ബങ്കീശം 2017’ ...

‘ബങ്കീശം 2017’  ഒഡീഷന്‍ സംഘടിപ്പിച്ചു

text_fields
bookmark_border

ജിദ്ദ:  മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ കേരള മാപ്പിളകല അക്കാദമിയും, ജിദ്ദ പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന  മാപ്പിളപ്പാട്ട് ആലാപന മത്സരത്തിന്‍െറ ‘ബങ്കീശം 2017’ ഒഡീഷന്‍ സംഘടിപ്പിച്ചു. 
അബ്്ദുല്‍ ജബ്ബാര്‍ ഒളവട്ടൂര്‍, മുഷ്താഖ് മധുവായ്, ഷഹീര്‍ പട്ടാമ്പി എന്നിവര്‍ വിധി കര്‍ത്താക്കളായ ിരുന്നു.
കണ്‍വീനര്‍ ഇ.കെ ബാദുഷ മാസ്്റ്റര്‍ അധ്യക്ഷത വഹിച്ചു. അബ്്ദുറഹ്മാന്‍ വണ്ടൂര്‍,  ജാഫറലി പാലക്കോട്, സാദിഖലി തൂവ്വൂര്‍, ഉണ്ണീന്‍ പുലാക്കല്‍, അബ്്ദുറഹ്്മാന്‍ കാവുങ്ങല്‍, അന്‍വര്‍ സജ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.  ട്രഷറര്‍ വി.എം ബഷീര്‍ നന്ദി പറഞ്ഞു. സ്നേഹ അസീസ്  പരിപാടിയുടെ അവതാരകയായിരുന്നു. എക്സിക്യുട്ടീവ് അംഗങ്ങളായ യാസ് തിരൂരങ്ങാടി, കോയ മാസ്്റ്റര്‍, സലീം കരുവാരക്കുണ്ട്,  ഉസ്മാന്‍ മാസ്്റ്റര്‍, ശരീഫ് കൊല്ലം, സുഷിബ സലീം, ഷാഹിന അസീസ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. 

Show Full Article
TAGS:
News Summary - -
Next Story