പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മേള ആരംഭിച്ചു
text_fieldsറിയാദ്: വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫര്‍ ചാമ്പ്യന്‍സ് ട്രോഫിക്കും സിറ്റി ഫ്ളവര്‍ റണേഴ്സ് ട്രോഫിക്കും വേണ്ടി റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (റിഫ) സംഘടിപ്പിക്കുന്ന നാലാമത് എ ഡിവിഷന്‍ പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ആരംഭിച്ചു. ഇന്‍റര്‍നാഷനല്‍ അകാദമി മൈതാനിയില്‍ മുസ്തഫ കവ്വായി കിക്ക് ഓഫ് ചെയ്തു. ആദ്യ മത്സരത്തില്‍ റോയല്‍ ട്രാവല്‍സ് റോയല്‍ റിയാദ് സോക്കറും ലിയോ സ്പോര്‍ട്ടിങ് യുനൈറ്റഡ് എഫ്.സിയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. മാന്‍ ഓഫ് ദ മാച്ചായി റോയല്‍ ടീമംഗം ഫസല്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മത്സരത്തില്‍ അറേബ്യന്‍ കാര്‍ഗോ അസീസിയ സോക്കര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐബീ ടെക് ലാന്‍േറണ്‍ എഫ്.സിയെ പരാജയപ്പെടുത്തി. മാന്‍ ഓഫ്ദ മാച്ച് പുരസ്കാരത്തിന് അസീസിയ സോക്കറിലെ മനാഫ് അര്‍ഹനായി. മൂന്നാം മത്സരത്തില്‍ ജരീര്‍ മെഡിക്കല്‍ സെന്‍റര്‍ യൂത്ത് ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മിഡീസ്റ്റ് റെയിന്‍ബോ സോക്കര്‍ എഫ്.സിയെ പരാജയപ്പെടുത്തി. മാന്‍ ഓഫ് ദ മാച്ചായി യൂത്ത് ഇന്ത്യയുടെ ജസീം തെരഞ്ഞെടുക്കപ്പെട്ടു. നാലാം മത്സരത്തില്‍ ഒബയാര്‍ എഫ്.സി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കിങ്ഡം ഇന്‍റര്‍നാഷനല്‍ മൂവേഴ്സ് റിയല്‍ കേരളയെ തോല്‍പിച്ചു. മാന്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിന് ഒബായാര്‍ നിഷാദ് അര്‍ഹനായി. നാസര്‍ കാരന്തുര്‍, ഷംനാദ് കരുനാഗപ്പള്ളി, അലവി ഹാജി, ഹനീഫ മൂര്‍ക്കനാട്, ബഷീര്‍ ചേലേമ്പ്ര, ബഷീര്‍ കാരന്തൂര്‍, ഉസ്മാന്‍ അല്‍തെഫ്, ഷാഫി കൊടുവള്ളി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഷകീബ് കൊളക്കാടന്‍ ആശംസ പ്രസംഗം നടത്തി. മുഹമ്മദ്, ഹുസാം, ജന്‍റില്‍ എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു. സഫാമക്ക പോളിക്ളിനിക്ക് മെഡിക്കല്‍ ടീമിന് കുഞ്ഞി നേതൃത്വം കൊടുത്തു. ഹംസകോയ പെരുമുഖം,െ ഫെസല്‍ പാഴൂര്‍ എന്നിവര്‍ അമ്പയര്‍മാരായിരുന്നു. വളണ്ടിയര്‍ വിഭാഗത്തിന് ഇബ്രാഹിം, നജീബ് ആക്കോട് എന്നിവരും ടൂര്‍ണമെന്‍റ് സംഘാടനത്തിന് കബീര്‍ വല്ലപ്പുഴ, ജുനൈസ് വാഴക്കാട്, സൈഫു കരുളായി, നാസര്‍ മൂച്ചിക്കാടന്‍, നവാസ് കണ്ണൂര്‍ എന്നിവരും നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.