പാനൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു
text_fieldsജിദ്ദ: കണ്ണൂര്‍ പാനൂര്‍ ചെണ്ടയാട് സ്വദേശി മാവിലേരി പൊന്നാട്ട്ചാലില്‍ മഹ്റൂഫ് (30) ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ കാര്‍ ഹരാജില്‍ ജോലി ചെയ്തുവരികയായിരുന്നു. ചെണ്ടയാട് മാവിലേരി ജുമാമസ്ദിജിദിനു സമീപം പൊന്നാട്ട് ചാലില്‍ മുഹമ്മദ്-പാത്തൂട്ടി ദമ്പതികളുടെ മകനാണ്. റുവൈസ് മഖ്ബറയില്‍ ഖബറടക്കി. ഭാര്യ: സഹല. ഒരു കുട്ടിയുണ്ട്. സഹോദരങ്ങള്‍: ആബിദ്, നിഷാദ്, ജുനൈദ്, മുസമ്മില്‍.
ഹൃദയാഘാതം: മലപ്പുറം സ്വദേശി മരിച്ചു
ജീസാന്‍: മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശി കരിമ്പനക്കല്‍ സൈതാലി കുട്ടിയുടെ മകന്‍ ശിഹാബുദ്ദീന്‍ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആറുമാസം മുമ്പാണ് സൗദിയില്‍ എത്തിയത് .
ജീസാനില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെ യമന്‍ അതിര്‍ത്തി പ്രദേശമായ അല്‍ അഹദില്‍ വാന്‍ സെയില്‍സ്മാന്‍ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സമീപത്തെ അല്‍ അഹദ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അല്‍ അഹദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇവിടത്തെന്നെ ഖബറടക്കാനുള്ള നടപടി ക്രമങ്ങള്‍ അല്‍ അഹദിലുള്ള സഹോദരന്‍ അഷ്റഫിന്‍െറ നേതൃത്തില്‍ നടക്കുന്നു . മാതാവ് മറിയുമ്മ. ഭാര്യ ജംഷീന. മക്കള്‍: ഫാത്തിമ ജിസ, ഫാത്തിമ ഹന, ഷാന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.