ഇന്ത്യന്‍ തൊഴിലാളികള്‍ നജ്്റാനില്‍ ദുരിതത്തില്‍
text_fieldsറിയാദ്: കരാര്‍ കമ്പനിയിലെ 62 ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ 14 മാസമായി ദുരിതത്തില്‍. നജ്റാനില്‍ യമന്‍ അതിര്‍ത്തിപ്രദേശത്ത് റോഡ് പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ അധികൃതരുടെ കനിവ് തേടി ആയിരത്തിലേറെ കിലോമീറ്റര്‍ താണ്ടി റിയാദിലത്തെിയിരിക്കുകയാണ്. കമ്പനിയുടെ ആസ്ഥാനവും റിയാദിലാണ്. വര്‍ഷങ്ങളായി ഇവര്‍ യമന്‍ അതിര്‍ത്തിയില്‍ റോഡ് പണിയിലായിരുന്നു. എന്നാല്‍ കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. സൈനിക മേഖലക്കുള്ളിലെ ജോലി ആയതിനാല്‍ പുറത്തുപോയി ആരോടും പറയാന്‍ സാധിക്കാതെ സഹിച്ചുകഴിയുകയായിരുന്നു. ഇതിനിടയില്‍ അവിടെ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞവര്‍ നജ്റാനിലെ ഗവര്‍ണറേറ്റില്‍ പരാതി നല്‍കി. കമ്പനി ആസ്ഥാനം റിയാദില്‍ ആയതിനാല്‍ പരാതി അവിടെയാണ് കൊടുക്കേണ്ടതെന്ന് നിര്‍ദേശം ലഭിച്ചു. തുടര്‍ന്നാണ് റിയാദിലത്തെി ഇന്ത്യന്‍ എംബസിയിലും തൊഴില്‍ കോടതിയിലും പരാതി നല്‍കിയത്.
തൊഴില്‍ കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ ജി.സി.സി കോഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോടാണ് തൊഴിലാളികളെ സഹായിക്കാന്‍ രംഗത്തുള്ളത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പരാതി അയച്ചിട്ടുണ്ട്. റാഫി കമ്പനി മാനേജരെ കണ്ട് സംസാരിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ളെന്ന നിലപാടിലാണ് അവര്‍. റിയാദ് ഗവര്‍ണറേറ്റിലും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്. റിയാദിലെ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ആഹാര സാധനങ്ങളും മരുന്നും എത്തിക്കുമെന്നും റാഫി അറിയിച്ചു. പലവിധ രോഗങ്ങളാല്‍ വേട്ടയാടപ്പെടുന്നവരും തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. ഫെഡറേഷന്‍ ഭാരവാഹികളായ അസ്ലം പാലത്ത്, അന്‍വര്‍ മലപ്പുറം, അജ്മല്‍ ആലംകോട്, സുല്‍ഫിക്കര്‍ ഉളിയന്‍കോട്, സ്റ്റീഫന്‍ കോട്ടയം, ബിനു കെ. തോമസ് എന്നിവരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.