സൗദി മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല -റെക്സ് ടില്ളേഴ്സണ്‍
text_fieldsറിയാദ്: സൗദി മനുഷ്യാവകാശ ലംഘനം നടത്തുന്നില്ളെന്ന് അമേരിക്കയുടെ നിയുക്ത വിദേശകാര്യ സെക്രട്ടറി. സ്ഥാനമേല്‍ക്കുന്നതിന് മുമ്പായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടന്ന നീണ്ട ചര്‍ച്ചയിലാണ് റെക്സ് ടില്ളേഴ്സണ്‍ പരാമര്‍ശം നടത്തിയത്. സെനറ്റര്‍ മാര്‍ക്ക് റോബിയോക്ക് നല്‍കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗദിയെ വികൃതമായി ചിത്രീകരിക്കല്‍ ദീര്‍ഘദൃഷ്ടിയില്ലാത്ത കാഴ്ചപ്പാടായിരിക്കുമെന്നും ടില്ളേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. മിഡിലീസ്റ്റില്‍ ട്രംപ് ഭരണകൂടം സാക്ഷാത്കരിക്കുന്ന പ്രഥമവും ഏറ്റവും പ്രധാനവുമായ കാര്യം ഐ.എസിനെ പരാജയപ്പെടുത്തലായിരിക്കുമെന്നും അദ്ദഹേം പറഞ്ഞു.
ഭീകരസംഘടനകളെ സഹായിക്കുന്ന വ്യക്തികളും സംഘടനകളും രാജ്യങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം തീവ്രഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന ഐ.എസ്, അല്‍ഖാഇദ എന്നീ സംഘടനകളുടെ കൂട്ടത്തിലാണ് ട്രംപ് ഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡിനെ എണ്ണുകയെന്ന് ടില്ളേഴ്സണ്‍ പറഞ്ഞു. മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ത്തുകൊണ്ടുള്ള പ്രമേയത്തിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഒരു സമിതി അംഗീകാരം നല്‍കിയിരുന്നു.
അമേരിക്കക്കാര്‍ക്കും ദേശീയ സുരക്ഷിതത്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു അന്ന് യു.എസ് പ്രതിനിധി സഭയിലെ ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ബോബ് ഗുഡ്ലാറ്റ് പറഞ്ഞത്. എന്നാല്‍ ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ക്കാനാവില്ളെന്ന് മിഡിലീസ്റ്റിന്‍െറ ചുമതലയുള്ള വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ആന്‍ പാറ്റേഴ്സണ്‍ കഴിഞ്ഞ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളോളം സമാധാനപരമായി, അക്രമം വെടിഞ്ഞ് പ്രവര്‍ത്തിക്കുന്ന ബ്രദര്‍ഹുഡ് മിഡിലീസ്റ്റിലെ പല രാജ്യങ്ങളിലും നിയമപരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിക്കുന്നുണ്ടെന്നും അദ്ദഹേം കൂട്ടിചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
