കെ.സി പിള്ള മെമ്മോറിയല്‍ വോളി: അലാദ് ജുബൈല്‍ ടീം ഫൈനലില്‍
text_fieldsജുബൈല്‍: നവയുഗം സാംസ്കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കെ.സി.പിള്ള മെമ്മോറിയല്‍ വോളിബാള്‍ ടൂര്‍ണമെന്‍റിന്‍െറ സെമിഫൈനല്‍ മത്സരത്തില്‍ അല്‍ശബാന്‍ ദമ്മാം ടീമിനെ പരാജയപ്പെടുത്തി അലാദ് ജുബൈല്‍ ടീം ഫൈനലില്‍ കടന്നു.
മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട അലാദ് ജുബൈല്‍ ടീമിന്‍െറ ദീപക്കിന് ശ്യാം ട്രോഫി സമ്മാനിച്ചു. എന്‍.സനല്‍ കുമാര്‍, ഓമനക്കുട്ടന്‍ പിള്ള, രഘുനാഥ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, ജയന്‍ തച്ചന്‍പാറ, സുനില്‍ മാസ്റ്റര്‍, നൂഹ് പാപ്പിനിശ്ശേരി, സാബു മേലതില്‍, ഇബ്രാഹിം കുട്ടി ആലുവ, നാസ്സര്‍ പെരുമ്പാവൂര്‍ എന്നിവര്‍ പങ്കെടുത്തു.
ടി.എ.തങ്ങള്‍, ടി.പി റഷീദ്, കെ.ആര്‍ സുരേഷ്, പുഷ്പകുമാര്‍, ഷാഫി താനൂര്‍, വിജയധരന്‍ പിള്ള, അഷറഫ് കൊടുങ്ങല്ലൂര്‍, ബി.മോഹനന്‍ പിള്ള,
എം.ജി മനോജ്, സുരേഷ് ഇളയിടത്ത്, ഗിരീഷ് ചെറിയേഴം, എം.എസ്.മുരളി, നൗഷാദ് മൊയ്തു, രാജേഷ്, രഞ്ജിത്ത്, ഗിരീഷ് ഇളയിടത്ത്, കെ.പി ഉണ്ണികൃഷ്ണന്‍, സഞ്ജു, പ്രദീഷ്, ലിജോ, രഞ്ജിത്ത്, ഷെറിന്‍, രാധാകൃഷ്ണന്‍, എസ്.ഡി ഷിബു, അനീഷ് മുതുകുളം, കെ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് അല്‍കാമറാനി, ആല ഇബ്രാഹിം എന്നിവര്‍ കളി നിയന്ത്രിച്ചു .
ജനുവരി 12 ന് നടക്കുന്ന രണ്ടാമത് സെമിഫൈനല്‍ മത്സരത്തില്‍ കാസ്ക ദമ്മാം ടീം ആസ്പ്കോ ദമ്മാം ടീമിനെ നേരിടും. മത്സരത്തില്‍ വിജയിക്കുന്ന ടീം ജനുവരി 20ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ അലാദ് ജുബൈല്‍ ടീമുമായി ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.