ഹജ്ജ്: സൗദിയുമായി ചര്‍ച്ചക്ക് ഇറാന്‍ സന്നദ്ധത അറിയിച്ചു
text_fieldsറിയാദ്: ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഈ വര്‍ഷം ഹജ്ജിനത്തെിയേക്കുമെന്ന് സൂചന. സൗദി ഹജ്ജ് മന്ത്രാലയവുമായുള്ള യോഗത്തിന് ഇറാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം മുടങ്ങിയ ദൗത്യം ഈ വര്‍ഷം പുനരാരംഭിക്കുമെന്ന പ്രതീക്ഷ ഉണര്‍ന്നത്.
സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്നുള്ള ക്ഷണക്കത്ത് ലഭിച്ചതായി അലി ഖാംനഇയുടെ പ്രതിനിധി അലി അസ്കര്‍ തിങ്കളാഴ്ച തെഹ്റാനില്‍ വ്യക്തമാക്കി. ഫെബ്രുവരി 23ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള യോഗം ജിദ്ദയില്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 80 രാജ്യങ്ങള്‍ക്ക് സൗദി ഹജ്ജ് മന്ത്രാലയം കത്തയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇത്തരത്തില്‍ ക്ഷണം ലഭിച്ചിട്ടില്ളെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍െറ പ്രതികരണം. ഇറാന്‍ വക്താവ് ബഹ്റാന്‍ ഖാസിമിയാണ് ഇങ്ങനെ പ്രസ്താവന ഇറക്കിയത്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷവും ഇറാന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കില്ളെന്നായിരുന്നു പ്രചാരണം.
സൗദി ഹജ്ജ് മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകളില്‍ ഒപ്പുവെക്കാന്‍ ഇറാന്‍ തയാറാവാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം ഇറാന്‍ തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടപ്പെട്ടത്.
മൂന്ന് പതിറ്റാണ്ടിനിടക്ക് ആദ്യമായാണ് ഇറാന്‍ ഹജ്ജില്‍ നിന്ന് വിട്ടുനിന്നത്. ഹജ്ജിലെ ഒത്തുചേരല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ളെന്നതായിരുന്നു സൗദി മുന്നോട്ടുവെച്ച മുഖ്യ നിബന്ധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.