വള്ളിക്കുന്ന് കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsദമ്മാം: വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സിയുടെ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി ആശിഖ് റഹ്മാന്‍ ചേലേമ്പ്ര (പ്രസി), രായിന്‍കുട്ടി വള്ളിക്കുന്ന്, അബൂബക്കര്‍ മൂന്നിയൂര്‍, അഷ്റഫ് ആലുങ്ങല്‍, ഉമറലി ഹസനി പെരുവള്ളൂര്‍ (വൈസ് പ്രസി), അര്‍ഷദ് പുളിക്കല്‍ വള്ളിക്കുന്ന് (ജന സെക്ര), ചെമ്പന്‍ മുനീര്‍ ചേലേമ്പ്ര (ഓര്‍ഗ. സെക്ര), ഷറഫുദ്ദീന്‍ പള്ളിക്കല്‍, കെ.കെ സാദിക് തേഞ്ഞിപ്പലം, ഷാജഹാന്‍ പുല്ലിപ്പറമ്പ്, അബ്ദുല്‍ റഷീദ് അലസാക് (സെക്രട്ടറിമാര്‍), എം.കെ നാസര്‍ പെരുവള്ളൂര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
ഉപദേശക സമിതിയിലേക്ക് വി.എ ലത്തീഫ് ചേലേമ്പ്ര, അബൂ ജിര്‍ഫാസ് മൗലവി, ഹുസൈന്‍ ചേലേമ്പ്ര എന്നിവരെയും തെരെഞ്ഞെടുത്തു. നാഷണല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ഇബ്റാഹിം മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.
അബൂ ജിര്‍ഫാസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഹുസൈന്‍ വേങ്ങര, ജൗഹര്‍, മുഹമ്മദലി കോട്ടക്കല്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. മണ്ഡലത്തില്‍ നിന്നുള്ള കെ.എം.സി.സി നേതാക്കളായ ശബീര്‍ തേഞ്ഞിപ്പലം, അസീസ് വെളിമുക്ക്, റസല്‍ ചുണ്ടക്കാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഉമറലി ഹസനി ഖിറാഅത്ത് നടത്തി. ഹുസൈന്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു.
അബൂബക്കര്‍ കുന്നുമ്മല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അര്‍ഷദ് പുളിക്കല്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
