തനിമ ജീസാന്‍ കമ്മിറ്റി കോണ്‍സുലേറ്റിന് നിവേദനം നല്‍കി
text_fieldsജിസാന്‍: പാസ്പോര്‍ട്ട് പുറം കരാര്‍ ഏജന്‍സിയുടെ ജീസാനിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാവണമെന്നാവശ്യപ്പെട്ട് തനിമ ജീസാന്‍ കമ്മിറ്റി ഇന്ത്യന്‍ കോണ്‍സുലേറ്റിന് നിവേദനം നല്‍കി. നിലവില്‍ മാസത്തിലൊരിക്കലാണ് ഏജന്‍സിയുടെ സേവനം. ഇത് പ്രവാസികള്‍ക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഏജന്‍സി നല്‍കുന്ന സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയും പലപ്പോഴും പാലിക്കുന്നില്ല. അറ്റസ്റ്റേഷന്‍ സര്‍വീസുകള്‍ക്ക് നല്‍കുന്ന രസീതിലെ ക്രമക്കേടുകളും നിവേദനത്തില്‍ തെളിവു സഹിതം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഇസ്മാഈല്‍, യൂസുഫ് കുറ്റാളൂര്‍,ഇസ്മാഈല്‍ മമ്പാട്, അബ്ദുസലാം, നൗഷാദ്, നജീബ് സാംത എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. പരാതിയിന്മേല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോണ്‍സുലര്‍ ഗിരീഷ് ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസം കോണ്‍സുലേറ്റിന്‍െറയും ഏജന്‍സിയുടെയും സംയുക്ത സന്ദര്‍ശനത്തില്‍ നിരവധി ഇന്ത്യക്കാരാണ് വിവിധ സേവനങ്ങള്‍ക്കായി എത്തിയത്. എന്നാല്‍ പ്രിന്‍ററും സ്റ്റാമ്പും ഇല്ലാതെ വന്നതിനാല്‍ കൂടുതല്‍ പ്രയാസം നേരിട്ടു. ബുധനാഴ്ച മടക്കി നല്‍ക്കാമെന്ന വ്യവസ്ഥയിലാണ് അപേക്ഷകള്‍ സ്വീകരിച്ചത്. അപേക്ഷ പൂരിപ്പിച്ചു നല്‍കാനും മറ്റു സഹായങ്ങള്‍ക്കുമായി തനിമയെ കുടാതെ ജല, ആര്‍.എസ്.സി എന്നീ സംഘടനകളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.