ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: പള്ളൂര്‍ ജേതാക്കള്‍
text_fieldsഅബൂദബി: മാഹി, തലശ്ശേരി നിവാസികള്‍ക്ക് വേണ്ടി മാഹി ക്രിക്കറ്റ് ക്ളബ് സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ അല്‍ഫിദ കെല്‍ട്രോണിനെ പരാജയപ്പെടുത്തി പള്ളൂര്‍ ചാമ്പ്യന്മാരായി. യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഷബീര്‍ നെല്ലിക്കോട് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് മനയില്‍ മഹറൂഫ് മെമ്മോറിയല്‍ ബിഗ്മാര്‍ട്ട് ട്രോഫി സമ്മാനിച്ചു.
പ്രമുഖ താരങ്ങള്‍ മാറ്റുരച്ച ഗ്രൗണ്ടില്‍ അന്താരാഷ്ട്ര അമ്പയര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പള്ളൂരിന്‍െറ ചുണക്കുട്ടികള്‍ സിക്സറിന്‍െറയും ഫോറിന്‍െറയും ഇടി മുഴക്കത്തോടെ കൂടി അല്‍ഫിദ കെല്‍ട്രോണിനെ പരാജയപ്പെടുത്തി മനയില്‍ മഹറൂഫ് മെമ്മോറിയല്‍ ബിഗ്മാര്‍ട്ട് ട്രോഫി 2017 കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗം ഫുട്ബാള്‍ മത്സരത്തില്‍ അബൂദബി ടീം ദുബൈയെ തോല്‍പിച്ചു. സീനിയര്‍ വിഭാഗത്തില്‍ തലശ്ശേരി ജേതാക്കളായി. പുഡിങ് മത്സരത്തില്‍ ഫിജുല അസ്ലം വിജയിയായി.
ഫേയ്സ് പെയിന്‍റിങ്, ഹെന്ന ഡിസൈനിങ്, ഛായാചിത്ര രചന, ഭക്ഷ്യമേള തുടങ്ങിയവയും സംഘടിപ്പിച്ചു. മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍ വൃക്കരോഗ ബോധവത്കരണം നടത്തി.
പരിപാടികള്‍ക്ക് അസ്ലം അലി, സനൂന്‍, ഷാനിദ്, ഇല്യാസ്, സമീര്‍, സക്കീര്‍ സുഹൈല്‍ ചങ്ങരോത്ത്, നദീര്‍, നനജിദ്, സലിം, ഷബീര്‍, സഹദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
