വടക്കന്‍ ട്രെയിന്‍ അവസാനവട്ട പരീക്ഷണ ഓട്ടം നടത്തി; ആദ്യ സര്‍വീസ് 26 ന്
text_fieldsറിയാദ്: സൗദി അറേബ്യയുടെ വടക്കന്‍ ട്രെയിന്‍ സര്‍വീസിനുള്ള പരീക്ഷണ ഓട്ടം നടത്തി. റിയാദില്‍ നിന്ന് ഖസീമിലേക്കുള്ള സര്‍വീസിന്‍െറ ഒരുക്കങ്ങളെല്ലാം ഇതോടെ പൂര്‍ത്തിയായി. ഈ മാസം 26 നാണ് ആദ്യ സര്‍വീസ്. റിയാദില്‍ നിന്ന് ഖസീമിലേക്കും തിരിച്ചും പ്രതിദിനം രണ്ടുസര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടാകുക. പിന്നാലെ ഹാഇല്‍, അല്‍ ജൗഫ്, ഖുറയ്യാത്ത് എന്നിവിടങ്ങളിലേക്ക് ക്രമേണ നീട്ടും. ഇത്രയും ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.
ഇകണോമിക് ക്ളാസ്, ബിസിനസ് ക്ളാസ് എന്നിങ്ങനെ രണ്ടുതരം ടിക്കറ്റുകളാണ് ഉണ്ടാകുക. 70 റിയാലാകും മജ്മയിലേക്ക് ഇകണോമിക് ക്ളാസ് നിരക്ക്. ബിസിനസ് ക്ളാസില്‍ ഇത് 190 റിയാലാകും. കുട്ടികള്‍ക്ക് യഥാക്രമം 35, 125 റിയാലാണ് ചാര്‍ജ്. മജ്മ -അല്‍ ഖസീം റൂട്ടില്‍ ഇകണോമിക് ക്ളാസ് നിരക്ക് 60 റിയാലും ബിസിനസ് ക്ളാസ് നിരക്ക് 160 റിയാലുമാണ്.
ഈ റൂട്ടില്‍ യഥാക്രമം 30, 105 റിയാലാണ് കുട്ടികളുടെ ചാര്‍ജ്. അല്‍ ഖസീം - റിയാദ് റൂട്ടില്‍ ഇകണോമിക് ക്ളാസ് നിരക്ക് 120 റിയാലും ബിസിനസ് ക്ളാസ് നിരക്ക് 350 റിയാലുമാണ്.
ഈ റൂട്ടില്‍ കുട്ടികളുടെ നിരക്ക് യഥാക്രമം 60, 230 എന്നിങ്ങനെയാണ്.
സൗദി അറേബ്യയുടെ ഗതാഗത ചരിത്രത്തിലെ നാഴികക്കല്ലാണ് വടക്കന്‍ ട്രെയിന്‍ സര്‍വീസെന്ന് ഗതാഗത മന്ത്രി സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ ഹംദാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ കൂടുതല്‍ നിക്ഷേപം വരാനും അതുവഴി വികസനം ത്വരിതപ്പെടുത്താനും ഈ ട്രെയിന്‍ പാത ഉപകരിക്കും. ദുഷ്കരമായ ഉത്തരമേഖലയിലേക്ക് സുരക്ഷിതമായ യാത്രസൗകര്യം ഇതുവഴി രാജ്യവാസികള്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
