കേരളത്തിലെ മതേതരത്വത്തിന് പിന്നില്‍ മതവിരുദ്ധതയുണ്ട് –ടി.ശാക്കിര്‍
text_fieldsജിദ്ദ: കേരളത്തിലെ മതേതരത്വത്തിന് പിന്നില്‍ പലപ്പോഴും മതവിരുദ്ധതയുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി.ശാക്കിര്‍ അഭിപ്രായപ്പെട്ടു. മാധ്യമ ചര്‍ച്ചകളിലും പ്രതികരണങ്ങളിലുമെല്ലാം ഇതു കാണാം. പല വിഷയങ്ങളിലും കഥയറിയാതെ ആട്ടം നടിക്കുകയാണ്. മുസ്ലിം സമൂഹത്തിലെ ഒരു പിടിയാളുകള്‍ ഇത് ഏറ്റുപിടിക്കുന്നു. തീവ്രവാദ ആരോപണത്തിനെല്ലാം രാഷ്ട്രീയമുണ്ടെന്നും ശാക്കിര്‍ പറഞ്ഞു. ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ യൂത്ത് ഇന്ത്യ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം പൈതൃകത്തിന്‍െറ തുടര്‍ച്ച പുതിയ ഭാഷയിലും ശൈലിയിലും കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ടി.ശാക്കിര്‍ പറഞ്ഞു.
സോളിഡാരിറ്റിക്ക് അധികം പ്രായമായില്ളെങ്കിലും അത് കേരളത്തിലുണ്ടാക്കിയ സ്വാധീനവും സാന്നിധ്യവും വലുതാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവരും അതില്‍ അസ്വസ്ഥരാകുന്നവരും നിശിതമായി വിമര്‍ശിക്കുന്നവരുമുണ്ട്. അതിനെയെല്ലാം വിജയമായാണ് കാണുന്നത്. പ്രമാണപരവും ചരിത്രപരവുമായ കാര്യമാണ് സോളിഡാരിറ്റി പറയുന്നത്. മതപ്രവര്‍ത്തനത്തിന് പരിധി നിശ്ചയിക്കുന്ന കാഴ്ചപ്പാടിനെ ആശയപരമായും പ്രവര്‍ത്തനപരമായും സംഘടന കൈകാര്യം ചെയ്തു. പറയാന്‍ ധൈര്യപ്പെടാത്ത കാര്യം പറയാന്‍ ധൈര്യമുണ്ടാക്കി. ഇസ്ലാമിക കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ച് മനുഷ്യന്‍െറ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പ്രയോഗിക ചുവടുവെപ്പ് നടത്താന്‍ സാധിച്ചു. ആദിവാസികളെയും മനുഷ്യാവകാശങ്ങളെയും കുറിച്ചെല്ലാം സംസാരിച്ചു -അദ്ദേഹം പറഞ്ഞു. യൂത്ത് ഇന്ത്യ നോര്‍ത്ത് ചാപ്റ്റര്‍ പ്രസിഡന്‍റ് ഉമറുല്‍ ഫാറുഖ് പാലോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എന്‍.കെ.അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. തനിമ സൗത്ത് സോണ്‍ ആക്ടിങ് പ്രസിഡന്‍റ് എ. നജ്മുദ്ദീന്‍, നോര്‍ത്ത് സോണ്‍ പ്രസിഡന്‍റ് അബ്ദുശുക്കൂര്‍ അലി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. വസീം നാസര്‍ ഖിറാഅത്ത് നടത്തി. യൂത്ത് ഇന്ത്യ സൗത്ത് ചാപ്റ്റര്‍ പ്രസിഡന്‍റ് കെ.മുഹമ്മദ് റഫ്അത്ത് സ്വാഗതവും വി.കെ.ശമീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
