ലോകത്തിലെ ഏറ്റവും വലിയ കടല്‍ജല ശുദ്ധീകരണ യൂനിറ്റ് സൗദിയില്‍ സ്ഥാപിക്കും
text_fieldsജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ കടല്‍ ജല ശുദ്ധീകരണ യൂനിറ്റ് സൗദിയില്‍ സ്ഥാപിക്കാന്‍ ധാരണ. നൂതന കടല്‍ജല ശുദ്ധീകരണ സംവിധാനമായ എം. ഇ. ഡി ഉപയോഗിച്ച് ഉണ്ടാക്കുന്ന യൂനിറ്റിന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്ലിയും ജപ്പാന്‍ ജല, ഊര്‍ജ കമ്പനിയായ സാസാകോറയും അറേബ്യന്‍ കമ്പനിയുമായാണ് ഒപ്പുവെച്ചത്. ശുഅൈബ ജല ശുദ്ധീകരണ കേന്ദ്രത്തിലാണ് ഇത് സ്ഥാപിക്കുന്നത്. 91200 ക്യുബിക് ജലം ദിവസവും ശുദ്ധീകരിക്കാന്‍ കഴിയുന്ന യൂനിറ്റിന് 465 ദശലക്ഷം റിയാലാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 20 മാസം കൊണ്ട് ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാകും.
എം.ഇ.ഡി സംവിധാനത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ജലശുദ്ധീകരണമായിരിക്കും ഈ യൂനിറ്റെന്ന് കടല്‍ജല ശുദ്ധീകരണ സ്ഥാപന മേധാവി എന്‍ജിനീയര്‍ അലി അല്‍ഹാസിമി പറഞ്ഞു. സൗദി ജലശുദ്ധീകരണ സ്ഥാപനത്തിന് സ്വന്തമാണ് ഈ സംവിധാനം. നൂതന സാങ്കേതിക സംവിധാനത്തോടെയുള്ള ഈ യൂനിറ്റ് സ്ഥാപിക്കുന്നത് ശുഅയ്ബയില്‍ നിന്ന് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൂടുതല്‍ ജലം പമ്പ് ചെയ്യുന്നതിനാണ്. അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്നാണ് ഇത് സ്ഥാപിക്കുക. സാങ്കേതിക രംഗത്ത് കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയുടെ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.