റിയാദ് ടാക്കീസ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു
text_fieldsറിയാദ്: രണ്ട് പതിറ്റാണ്ടായി റിയാദ് മലയാളി സമൂഹത്തിന്‍െറ കലാസാംസ്കാരിക രംഗത്ത് നിലയുറപ്പിച്ച പ്രതിഭകളെ ആദരിച്ചു. റിയാദ് ടാക്കീസ് സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റ് 2017 ലാണ് അഞ്ച് കലാകാരന്മാര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ഗായകരായ കോഴിക്കോട് ഖാദര്‍ ഭായ് എന്ന അബ്ദുല്‍ ഖാദര്‍, പ്രമോദ് കണ്ണൂര്‍, ജലീല്‍ കൊച്ചിന്‍, തങ്കച്ചന്‍ വര്‍ഗീസ് എന്നിവരും മിമിക്രി കലകാരന്മാരായ നസീബ് കലാഭവന്‍, ഫാസില്‍ ഹാഷിം എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
രാഗേഷ് പാണയില്‍, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, നൗഷാദ് അസീസ്, ശരത് അശോക്, മജീദ് പൂളക്കാടി എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. അല്‍മദീന ഹൈപര്‍മാര്‍ക്കറ്റ് ഹാളില്‍ നടന്ന ചടങ്ങ് ഓപറേഷന്‍സ് മാനേജര്‍ ശിഹാബ് കോടത്തൂര്‍ ഉദ്ഘാടനം ചെയ്തു. റിയാദ് ടാക്കീസ് പ്രസിഡന്‍റ് ഡൊമിനിക്ക് സാവിയ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നൗഷാദ് ആലുവ സ്വാഗതവും സലാം പെരുമ്പാവൂര്‍ നന്ദിയും പറഞ്ഞു. അബ്ദുല്ല വല്ലാഞ്ചിറ, ഫൈസല്‍, നൗഷാദ് അസീസ്, ഷാനവാസ് ശൈഖ് പരീദ്, അലി ആലുവ, ബഷീര്‍ പാങ്ങോട്, ഷബീര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് പുരസ്കാര ജേതാക്കളുമായി സദസ്യരുടെ മുഖാമുഖം പരിപാടിയും നടന്നു. ഈ കലാകാരന്മാര്‍ പ്രതിഭ വിളിച്ചോതുന്ന കലാപ്രകടനങ്ങളും നടത്തി. മുഹമ്മദ് റഫി ഗാനങ്ങളാണ് കോഴിക്കോട് അബ്ദുല്‍ ഖാദറിനെ പ്രവാസി സംഗീത പ്രേമികളുടെ പ്രിയങ്കരനാക്കിയത്. യേശുദാസ് ഗാനങ്ങള്‍ അതേ സ്വരമാധുരിയോടെ പാടാന്‍ കഴിയുന്ന പ്രമോദ് കണ്ണൂരും റിയാദിലെ കലാവേദികളിലെല്ലാം സജീവമാണ്. ജലീല്‍ കൊച്ചിന്‍, തങ്കച്ചന്‍ വര്‍ഗീസ് എന്നിവരും മികച്ച ഗായകരെന്ന നിലയില്‍ പേരെടുത്തവരും നിരവധി പുതുതലമുറ ഗായകരെ കണ്ടെടുത്ത് വളര്‍ത്താന്‍ സഹായിച്ചവരുമാണ്. മിമിക്രി കാലകാരന്മാരായ നസീബ് കലാഭവനും ഫാസില്‍ ഹാഷിമും പ്രവാസി കലാസ്വാദകര്‍ക്ക് പ്രിയപ്പെട്ടവരും നസീബ് ജി.സി.സി തലത്തിലും കേരളത്തിലും ഹാസ്യകലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളും ടിവി ചാനലുകളിലടക്കം നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുമുള്ളയാളുമാണ്. മജു അഞ്ചല്‍, ഹരിമോന്‍ എന്നിവര്‍ മുഖാമും പരിപാടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സുരേഷ് കുമാര്‍, ശങ്കര്‍ കേശവ്, ശഫീഖ് പെരുമ്പാവൂര്‍, ഷാന്‍ പരീദ്, ജലീല്‍ മഞ്ചേരി, ശഫീഖ് വാഴക്കാട്, നജാദ്, മാലിനി നായര്‍, അനു സുദര്‍ശന്‍, അന്‍സാര്‍ മന്ദായി, ജസ്ന ജമാല്‍, ജാബിര്‍ നൗഷാദ്, എന്നിവര്‍ പങ്കെടുത്ത സംഗീത നിശ അരങ്ങേറി. അശ്റഫ് കൊച്ചി അവതാരകനായിരുന്നു.
കോഓഡിനേറ്റര്‍ ഷൈജു പച്ച, അനില്‍ കുമാര്‍ തമ്പുരു, സജിത്ത് ഖാന്‍, നവാസ് ഒപ്പീസ്, നിസാം വെമ്പായം, അരൂര്‍ പൂവാര്‍, രാജീവ് മാവൂര്‍, നൗഷാദ് പള്ളത്ത്, അന്‍വര്‍ സാദിഖ്, സിജോ മാവേലിക്കര, ഷാനു ഷനാദ്, ഫരീദ് ജാസ്, ഷൈന്‍ഷാ, രാജേഷ് രാജ്, സുനില്‍ ബാബു എടവണ്ണ, മുജീബ് റോയല്‍, ഷാഫി നിലമ്പൂര്‍, നബീല്‍ ഷാ മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
