കെ.എം.സി.സി ദേശീയ സെമിനാര്‍ ഇന്ന് ഖോബാറില്‍
text_fieldsഅല്‍ഖോബാര്‍: സൗദി കെ.എം.സി.സി അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഫാഷിസത്തെ തടയുന്നതില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ അതീവ ജാഗ്രത ആവശ്യമാണെന്ന അവബോധം ഇന്ത്യയിലെ ദളിത് പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സൗദിയിലെ പ്രവാസി സഹോദരങ്ങളിലൂടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴം രാത്രി 8.30ന് ഇ അഹമ്മദ് നഗറില്‍ (അല്‍ഖോബാര്‍ റഫാ ക്ളിനിക്ക് ഓഡിറ്റോറിയം) ആണ് സെമിനാര്‍.
അശ്റഫ് വേങ്ങാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പാനല്‍ ഡിസ്കഷനില്‍ ഡോ.അബ്ദുസ്സലാം കണ്ണിയന്‍ മോഡറേറ്ററായിരിക്കും. 'ഡെമോക്രസി, ഫാഷിസം, സെക്യുലറിസം' വിഷയാവതരണം ആലിക്കുട്ടി ഒളവട്ടൂര്‍ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ റഫീഖ് പോയില്‍തൊടി, സിറാജ് ആലുവ, റസല്‍ ചുണ്ടാക്കടന്‍, ഡോ.അബ്ദുസ്സലാം കണ്ണിയന്‍, സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ മരക്കാര്‍കുട്ടി ഹാജി, സുലൈമാന്‍ കൂലേരി, കുഞ്ഞിമുഹമ്മദ് കടവനാട്, നജീബ് ചീക്കിലോട് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.